ലൈംഗീകതയ്ക്കായി കുട്ടികളെ വാങ്ങാന്‍ ലക്ഷങ്ങളുമായി നരാധമന്മാര്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രശ്മി നായര്‍

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഗ്രൂപ്പുകള്‍ സജീവമാണെന്ന പൊലീസിന്റെ മുന്നറിയിപ്പില്‍ പ്രതികരണവുമായി മോഡല്‍ രശ്മി നായര്‍. ടെലഗ്രാമില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പൂമ്പാറ്റ എന്ന പേരുള്ള ഗ്രൂപ്പിലെ പ്രധാനിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ ലക്ഷക്കണക്കിന് രൂപ നല്‍കി കുട്ടികളെ വാങ്ങി ലൈംഗികമായി ഉപയോഗിക്കുന്ന ഒരുപാട് പേരുണ്ടെന്ന് രശ്മി.

താന്‍ ഉള്‍പ്പെട്ട കേസില്‍ തന്നെ ഇരകളാക്കപ്പെട്ട കുട്ടികള്‍ ഒരു പേജ് നിറയെ ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരെക്കുറിച്ച് മൊഴികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. വാങ്ങിയവര്‍ ഇല്ലാത്തിടത്തോളം വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ലെന്നും രശ്മി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രശ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കുഞ്ഞുങ്ങളുടെ മേല്‍ ലൈംഗിക വൈകൃതം പ്രകടിപ്പിക്കുകയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്ത ഒരു ഗ്രൂപ്പിലെ ഒരാളെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ടു. ഈ അറസ്റ്റിനപ്പുറം ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഉണ്ടാകില്ല.

ഞാന്‍ പ്രതിയായ കേസിലേക്ക് തന്നെ വരാം. കുഞ്ഞുങ്ങളെ ലൈംഗിക വ്യാപാരത്തിന് വില്‍ക്കുന്നു എന്നതാണ് കേസ്. ലക്ഷക്കണക്കിനു രൂപ നല്‍കി ഇത്തരത്തില്‍ കുഞ്ഞുങ്ങളെ വാങ്ങി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കേരളത്തില്‍ ഉണ്ട്. എന്റെ കേസിലെ ഇരകളാക്കപ്പെട്ട കുട്ടികള്‍ മാത്രം ഒരു പേജ് നിറയെ ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരുടെ പേരുകള്‍ മൊഴികളില്‍ നല്‍കിയിട്ടുണ്ട്. സംശയിക്കണ്ട, ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല, ഇനി ചെയ്യുകയും ഇല്ല.

വാങ്ങിയവര്‍ ഇല്ലാത്തിടത്തോളം വിറ്റവര്‍ വിറ്റു എന്ന കുറ്റം തെളിയിക്കപ്പെടില്ല. അതുകൊണ്ട് ഇത് പൊലീസിനും പ്രതികള്‍ക്കും ലാഭകരമായ ഒരു ബിസിനസ് ആണിത്. ഇരകളുടെ മൊഴികളില്‍ ഉള്ളവരും പ്രതികള്‍ക്ക് അറിയാവുന്നവരും പിന്നീടുള്ള കാലം പൊലീസിന്റെയും പ്രതികളുടെയും ബ്ലാക്ക്മെയിലിംഗില്‍ കഴിയും. കുറച്ച് മണിക്കൂറുകള്‍ക്കു മൂന്നും അഞ്ചും ലക്ഷം മുടക്കുന്നവരുടെ സാമ്പത്തിക ആസ്തി ഊഹിക്കാമല്ലോ ചോദിക്കുന്ന കാശ് കൊടുക്കും. പ്രതികള്‍ക്കും പൊലീസുകാര്‍ക്കും ലോട്ടറി അടിച്ച ഫീലിങ് ആയിരിക്കും. ഒരു രണ്ട് മാസം ജയിലില്‍ കിടന്നാലും ഒരു മനുഷ്യായുസ് കൊണ്ട് സമ്പാദിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ രണ്ടാളും സമ്പാദിക്കും. ശിക്ഷയും ലഭിക്കില്ല.

ഇത്തരത്തില്‍ രണ്ട് കൂട്ടരും IPS കാരും മന്ത്രിമാരും അടക്കം സാമാന്യം നന്നായി പിരിവു നടത്തിയ മിനിമം പത്തു പേരെ എനിക്കറിയാം. അറുപത്തിനാലോളം പ്രതികള്‍ ഉള്ള പല രാജ്യങ്ങളില്‍ പരന്നു കിടക്കുന്ന ഈ മനുഷ്യക്കടത്തു കേസില്‍ കുട്ടികളെ വാങ്ങിയ ഒരാള്‍ പോലും ഈ നിമിഷം വരെ പ്രതിയല്ല എന്ന വസ്തുത മനസിലാക്കിയാല്‍ ഈ പറഞ്ഞതില്‍ അതിശയോക്തി തോന്നില്ല. ഇരകളായ കുട്ടികള്‍ തങ്ങളെ റേപ് ചെയ്തു എന്ന് കോടതിക്ക് മുന്നില്‍ കൊടുത്ത മൊഴിയില്‍ പറഞ്ഞവര്‍ ഒക്കെ എവിടെ ശ്രീജിത്തേ.

കുട്ടികളെ വാങ്ങാന്‍ ആവശ്യക്കാര്‍ ഉള്ളിടത്തോളം ലക്ഷങ്ങള്‍ ഒറ്റ ദിവസത്തില്‍ ലഭിക്കുന്ന ആ കുറ്റകൃത്യം ചെയ്യാന്‍ നൂറുകണക്കിന് ക്രിമിനലുകള്‍ തയ്യാറാവും.

Top