ഞാനും ഗാണേഷ് കുമാറും പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടു -സരിത 2005ല്‍ തുടങ്ങിയ റിലേഷനാണ്.വിവാഹം കഴിക്കാമെന്ന ഏകദേശ ധാരണയിലാണ് മുമ്പോട്ട് പോയത്. ഇപ്പോഴത്തെ വിവാഹത്തില്‍ വിള്ളൽ ഉണ്ടെന്നും സരിത

കൊച്ചി :ഗണേഷ് കുമാറും ഞാനും പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി സരിത എസ്‌ നായർ രംഗത്ത് .2005ല്‍ തുടങ്ങിയ റിലേഷനാണ്.വിവാഹം കഴിക്കാമെന്ന ഏകദേശ ധാരണയിലാണ് മുമ്പോട്ട് പോയത്. ഇപ്പോഴത്തെ വിവാഹത്തില്‍ വിള്ളൽ ഉണ്ടെന്നും സരിത വെളിപ്പെടുത്തി.സരിത വെളിപ്പെടുത്തല്‍ പലരുടെയും നെഞ്ചിടിപ്പ് കൂടുകയാണ്. പറയുന്നതെല്ലാം പ്രമുഖരുടെ പേരുകളും. ഇപ്പോള്‍ സരിത എത്തിയിരിക്കുന്നത് 2005 മുതല്‍ ഗണേഷ് കുമാറുമായി ബന്ധം ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ്. അതും വെറും ബന്ധം അല്ല… കേരളത്തിലെ പ്രമുഖ ഓണ്‍ലൈന് കൊടുത്ത അഭിമുഖത്തിലാണ് സരിതയുടെ വെളിപ്പെടുത്തല്‍.

ഗണേശുമായുള്ള ബന്ധത്തെ സരിത വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 2005ൽ തുടങ്ങിയ റിലേഷനാണ്. ഞങ്ങൾ തമ്മിൽ വ്യവസായത്തിന്റെ പേരിലോ ബിസിനസ്സിന്റെ പേരിലോ സംസാരിക്കേണ്ട ബന്ധമല്ലായിരുന്നു. ഞാൻ എന്റെ സമ്മതത്തോടെ ഒരാളെ ഇഷ്ടപ്പെട്ടു പോയി. അതിന്റെ പിന്നാമ്പുറം പോയിട്ട്. അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുത്തിട്ടു ശരിയായ രീതിയാണോ? എന്റെ സമ്മതത്തോടു കൂടി സഹകരിച്ച് ജീവിച്ചതാണ്. അതുകൊണ്ട് തന്നെ തിരിച്ചു പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ വിവാഹം കഴിച്ചതിൽ എന്തൊക്കെയോ പ്രശ്‌നമുണ്ട്. ഞാൻ ജയിലാലായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വിവാഹം കഴിക്കാമെന്ന ഏകദേശ ധാരണയിലാണ് മുമ്പോട്ട് പോയത്. ഞാൻ എന്റെ അറിവോടു കൂടി സമ്മതത്തോട് കൂടി മറ്റൊന്നുമില്ലാതെ സ്‌നേഹിച്ചതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റൊള്ളവർ പ്രോജക്ട് ചെയ്ത് തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചിട്ടില്ല. വേറൊരാൾക്ക് കൊടുക്കുന്നതൊന്നുമില്ല. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഗണേശിനെതിരെ പരാതി കൊടുക്കാൻ ഇഷ്ടവുമില്ല. ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ഹാപ്പിനസ് ഉണ്ട്. ഒരുപാട് അപമാനം സഹിച്ചിട്ടുണ്ട്. അതിന് വെളിച്ചെ കിട്ടെയന്ന തോന്നൽ എനിക്കുണ്ട്. എന്നാൽ വലുതായി പ്രകടിപ്പിക്കുന്നുമില്ല. അന്വേഷണവുമായി സഹകരിക്കും. അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാൻ വന്നാൽ ഉറച്ചു നിൽക്കും. എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനും നേടാനുമില്ല. നഷ്ടപ്പെടാനില്ലെന്നതാണ് യഥാർത്ഥ്യം. ഒരുപാട് അനുഭവിച്ചു. കേരളത്തിൽ ഒരു ജോലി പോലും ഇനികിട്ടില്ലെന്ന തിരിച്ചറിവുണ്ടെന്നും സരിത പറയുന്നു.
തമിഴ്‌നാട്ടിലാണ് ഇപ്പോൾ ജോലി ചെയ്യുന്നതെന്നും സരിത പറഞ്ഞു.

എല്ലാ ബാധ്യതകളും ഉണ്ട്. ആരും സഹായിക്കാനുമില്ല. എല്ലാവരും കല്ലെറിയാൻ നടക്കുന്നവരാണ്. യഥാർത്ഥത്തിൽ ചിരിച്ചു കാണിക്കുന്നവരെല്ലാം കല്ലെറിയാൻ നടക്കുന്നവരാണെന്നും സിരത പറഞ്ഞു. ഗുജറാത്തിലെ സോളാർ കമ്പിനിയുടെ ചെന്നൈയിലാണ് താൻ ജോലി ചെയ്യുന്നതെന്നും സരിത വിശദീകരിച്ചു. നേരത്തെ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരായ ആരോപണത്തിൽ ഗണേശ് ഉറച്ചു നിൽക്കുന്നതായി സരിത പറഞ്ഞിരുന്നു. തന്നെ ടിപ്പർ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ശ്രമിച്ചെന്നും ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഗണേശുമായുള്ള ബന്ധത്തിലും വ്യക്തത വരുത്തുന്നത്.

സോളാർ വിവാദത്തിന്റെ സൂത്രധാരൻ കെ.ബി ഗണേശ് കുമാറെന്ന് ആരോപിച്ചാണ് ബിജു രാധാകൃഷ്ണൻ രംഗത്തെത്തിയത്. രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേശിന്റെ നിർദ്ദേശപ്രകാരമെന്നും ബിജു വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. എഴുതി തയ്യാറാക്കിയ പരാതിയാണ് ബിജു രാധാകൃഷ്ണൻ കെ.ബി ഗണേശ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സോളാർ പ്രശ്നത്തിന്റെ യഥാർത്ഥ സൂത്രധാരനും കാരണക്കാരനും ഇപ്പോഴത്തെ എംഎൽഎയായ ഗണേശ് കുമാറാണെന്ന് പരാതിയിൽ പറയുന്നു. ഗണേശ്കുമാറിനെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നും ബിജു ആവശ്യപ്പെടുന്നു. എന്നാൽ സരിതയുടെ നിലപാട് കാരണം പൊലീസിന് ഒരിക്കലും ഗണേശിനെതിരെ കേസെടുക്കാൻ കഴിയില്ല.

ടീം സോളാർ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥൻ ഗണേശ് കുമാറാണ്. സരിത ഗണേശ് കുമാറിന്റെ ബിനാമിയാണെന്നും ബിജുരാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ഊർജ വികസന രംഗത്ത് മികച്ച ആശയം ഉണ്ടെന്ന് സരിത വഴി അറിഞ്ഞ ഗണേശ്കുമാർ തന്നെ വിളിപ്പിച്ച് കമ്പനി ആരംഭിക്കാൻ പണം മുടക്കാൻ തയാറാണെന്നറിച്ചു. തുടർന്ന് ഗണേശ്കുമാറിന്റെ ബിനാമിയായി സരിതയെ കമ്പനി ഡയറക്ടറാക്കി. 50 ശതമാനം ലാഭവിഹിതം ഗണേശ് കുമാറിന് നൽകി. പിന്നീട് കമ്പനിയുടെ വളർച്ചക്കുവേണ്ടി ഗണേശ്കുമാർ സരിതയെ മറ്റു മന്ത്രിമാർക്കും വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കും പരിചയപ്പെടുത്തിയതായും ബിജു പറഞ്ഞിരുന്നു.

Top