സരിത തമിഴിലും വിലകൂടിയ താരം ! ആത്മകഥ തമിഴ് ആനുകാലികത്തില്‍

കൊച്ചി:സരിത തമിഴ് നാട്ടിലും വിലകൂടിയ താരം !.. കേരളത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സോളാര്‍ കേസിലെ നായിക പ്രതി സരിത നായരുടെ അത്മകഥ തമിഴില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. സരിതാമ്മ എന്നാണ് കുമുദം എന്ന ആനുകാലികത്തില്‍ പ്രസിദ്ധികരിച്ച് വരുന്ന ആത്മകഥയ്ല്‍ സരിതയെ വിശേഷിപ്പിക്കുന്നത്.

സെപ്ത്മംബര്‍ 12ന് ജീവിതത്തിലെ പ്രധാന ദിവസമാണ്. ജീവിതത്തില്‍ ഉണ്ടായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് കരുത്തിയത്. അന്ന് കേരള രാഷ്ര്ടീയത്തിലെ അതികായനെ കാണാന്‍ പോയി. തിരക്ക് കഴിയും വരെ കാക്കണമെന്ന് ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ചായയും അദ്ദേഹം ലഭ്യമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അല്‍പ സമയം കഴിഞ്ഞ് അദ്ദേഹം തന്റെ അടുത്തേക്ക് വന്നു. സപ്തനാഡികളെയും തളര്‍ത്തുന്ന അനുഭവമാണ് പിന്നീട്ണ്ടായത്. എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും ആലോചിക്കാനവുന്നില്ല – ആത്മകഥയിലെ സരിതയുടെ ചില വാക്കുകളാണിവ.മിക്ക പതിപ്പുകളിലും മുഖചിത്രം സരിതയാണ്. സരിത ആത്മകഥയെഴുതെന്ന് കാട്ടിയുളള പോസ്റ്ററുകള്‍ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്. ഇതോടെ കുമുദത്തിന്റെ പ്രചാരവും വര്‍ദ്ധിച്ച് കഴിഞ്ഞു.

Top