മന്ത്രിപുത്രനെ കുടുക്കാനുള്ള നീക്കം പൊളിഞ്ഞു !കമ്മിഷൻ ഇടപാടു നടന്നിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിലെ ആർക്കും പങ്കുമില്ല !മന്ത്രിപുത്രനൊപ്പമുള്ള ഫോട്ടോ യഥാർഥമെന്നും സ്വപ്ന

കൊച്ചി :സ്വർണ്ണക്കടത്ത് കേസിലും ഭരണകക്ഷി രാഷ്ട്രീയ നേതൃത്വത്തെയും മന്ത്രി പുത്രനെയും കുടുക്കാനുള്ള നീക്കം പൊളിഞ്ഞു .മന്ത്രി പുത്രനുമായി ഒന്നിച്ചുള്ള ഫോട്ടോ വെച്ച് ഭരണത്തെയും അധികാരികളെയും അട്ടിമറിക്കാൻ കഴിയും എന്ന നീക്കത്തിന് ഇന്ന് കനത്ത പ്രഹരം കിട്ടിയതാണ് സ്വപനയുടെ മൊഴി .സിബിഐ അന്വേഷണം ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റ് കേസിൽ സ്വപ്ന, സരിത്, സന്ദീപ് എന്നിവർ കൈപ്പറ്റിയ കമ്മിഷൻ തുകയിൽ ഒരുഭാഗം മന്ത്രിപുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചും എൻഐഎ ആരാഞ്ഞപ്പോൾ ആണ് കേരളത്തിലെ ചില പ്രതിപക്ഷ നേതാക്കളുടെ സ്വപ്‌നങ്ങൾ പൊളിഞ്ഞുവീണത് . വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റ് കേസിൽ മന്ത്രിയുടെ മകനുമായി കമ്മിഷൻ ഇടപാടു നടന്നിട്ടില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിലെ ആർക്കും പങ്കില്ലെന്നും സ്വപ്ന മൊഴി നൽകി. കമ്മിഷൻ ഇടപാടിൽ ബന്ധമില്ലെന്ന മുൻനിലപാടിൽ ശിവശങ്കറും ഉറച്ചു നിന്നു.

ഒരു മന്ത്രിപുത്രനൊപ്പം താൻ നിൽക്കുന്ന ദൃശ്യം കൃത്രിമമല്ലെന്നു നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ദുബായിലെ ആഡംബര ഹോട്ടലിൽ നടത്തിയ സൗഹൃദ കൂട്ടായ്മയ്ക്കിടെ പകർത്തിയതാണിതെന്നും അവർ വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തൽ. രാഷ്ട്രീയ വിവാദമുണ്ടാക്കാൻ ചിത്രം മോർഫ് ചെയ്തതാണെന്ന ആരോപണം തള്ളുന്നതാണു മൊഴി. ചിത്രം കൃത്രിമമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

ദൃശ്യം പകർത്തുമ്പോൾ സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നൽകി. കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതാണ്. സരിത്തിനും സന്ദീപ് നായർക്കുമൊപ്പം ഹോട്ടലിലെത്തിയപ്പോൾ മന്ത്രിപുത്രനടക്കമുള്ളവർ അവിടെയുണ്ടെന്നറിഞ്ഞ് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചതാണ്.

Top