എഎം ആരിഫ് എംപി മുസ്ലിം ലീഗിലേക്ക്!!കൂറുമാറ്റ നിയമം ബാധകമാകില്ല.സിപിഎമ്മിന്റെ ഒരുതരി കനലും കെടുന്നു.?

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു കടുത്ത അതൃപ്തി ഉള്ളതിനാൽ എ.എം. ആരിഫ് എം പി മുസ്ലിം ലീഗിലേക്ക് ഉടൻ പോകുമെന്ന് റിപ്പോർട്ട് .സിപിഎമ്മിന് കേരളത്തില്‍ നിന്ന് ലോക് സഭയിലുള്ള ഏക എംപിയാണ് ആരിഫ് . ആരിഫിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് കൂടിയായപ്പോള്‍ ഇനി അത് വേഗത്തിലാകും. കെഎസ്‌യു നേതാവായിരുന്ന ആരിഫ് എസ്എഫ്‌ഐയിലൂടെ സിപിഎം നേതാവായി പാര്‍ട്ടിയുടെ അരൂര്‍ എംഎല്‍എയും ഇപ്പോള്‍ ആലപ്പുഴ എംപിയുമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത അനിഷ്ടക്കാരനായ ആരിഫ്, അരൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലുള്‍പ്പെടെ മുഖ്യമന്ത്രിയുടെ പരസ്യ വിമര്‍ശനത്തിന് ഇരയായി. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരിഫിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കഴിഞ്ഞു. ആരിഫ് മുസ്ലിം ലീഗുമായി രണ്ടുവട്ടം ചര്‍ച്ച നടത്തി എന്നും ലീഗിലേക്ക് ഉടൻ പോകുമെന്നും ജന്മഭൂമി ഡെയിലി ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരിഫ് ലീഗിലെത്തും. ഇതിന് ആരിഫിനെ പിന്തുണയ്ക്കാന്‍ മറ്റു ചില പ്രധാന മുസ്ലിം സംഘടനകളുമുണ്ട്. എംപിയായ ആരിഫ് ലീഗിലേക്ക് മാറിയാല്‍ കൂറുമാറ്റ നിയമം ബാധകമാകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ആകെ മൂന്നംഗങ്ങളാണ് സിപിഎമ്മിന്. അതില്‍ ഒരാള്‍ പോയാലും നിയമവിധേയമാകും. വി.എസ്. അച്യുതാനന്ദന്‍ മാരാരിക്കുളത്ത് തോറ്റതിനു കാരണക്കാരനായിക്കണ്ട് വി.എസ് മാറ്റി നിര്‍ത്തിയ സിപിഎം നേതാവ് ചന്ദ്രബാബുവിനെ ആരിഫിന് പകരക്കാരനായി പിണറായി വിജയന്‍ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

Top