മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ക്രിസ്ത്യൻ ഗാനം റിപ്പബ്ലിക്ക് പരേഡിൽ നിന്നും ഒഴിവാക്കി. അബൈഡ് വിത്ത് മീ… എന്നോടൊപ്പം വസിക്കു എന്ന് മലയാളത്തിൽ അർഥമാക്കുന്ന ഗാനമാണ് പട്ടികയിൽ നിന്നും പ്രതിരോധ മന്ത്രാലയം ഒഴിവാക്കിയത്. 1950 മുതൽ സൈനിക പാരമ്പര്യത്തിന്റെ ഭാഗമായി “ബീറ്റിംഗ് ദി റിട്രീറ്റ്” ചടങ്ങിൽ ഈ ബൈബിൾ ഗാനം ആലപിച്ചു പോന്നിരുന്നതാണ്.