മലകയറാതെ മടങ്ങില്ലെന്ന് രേഷ്മയും ഷാനിലയും!! പോലീസ് പുതിയ പദ്ധതി തയ്യാറാക്കുന്നു

ശബരിമലയില്‍ ദര്‍ശനത്തിനെത്തി പ്രതിഷേധത്തെ്തതുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കിയ രേഷ്മയും ഷാനിലയും രാത്രി മലകയറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ദര്‍ശനം നടത്താതെ പിന്നോട്ടില്ലെന്ന് രേഷ്മ നിഷാന്തും ഷാനിലാ സജേഷും നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുകയാണ് ഇരുവരും.

അതേസമയം ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നിരാഹാര സമരം നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെയാണ് രേഷ്മയും ഷാനിലയും ശബരിമല ദര്‍ശനത്തിനായി എത്തിയത്. പുലര്‍ച്ചെ നാലരയോടെ ഇരുവരും മല കയറാന്‍ ആരംഭിച്ചു. ഇവര്‍ക്കൊപ്പം പുരുഷന്മാര്‍ അടങ്ങിയ ഏഴംഗ സംഘവും ഉണ്ടായിരുന്നു. പമ്പ കടന്ന് നീലിമലയിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് എത്തിയതോടെ മലയിറങ്ങി വരുന്നവരില്‍ ചിലര്‍ ഇവരെ തിരിച്ചറിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ ചിലര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. വാര്‍ത്ത പരന്നതോടെ നിരവധി പേര്‍ തടിച്ച് കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. അന്യസംസ്ഥാനത്ത് നിന്ന് വന്നവരായിരുന്നു പ്രതിഷേധിച്ചവരില്‍ ഏറെയും. എന്നാല്‍ ഇരുവരും പിന്തിരിയാന്‍ തയ്യാറായില്ല. ഇതോടെ ബലംപ്രയോഗിച്ചാണ് ഇരുവരേയും ഇറക്കിയത്.

എന്തൊക്കെ സംഭവിച്ചാലും ദര്‍ശനം നടത്തിയേ മടങ്ങുള്ളൂവെന്ന് കണ്ണൂര്‍ സ്വദേശിയായ രേഷ്മ പറഞ്ഞിരുന്നു. വ്രതമെടുത്താണ് മാലയിട്ടത്. അതിനാല്‍ ദര്‍ശനം നടത്താതെ പോകില്ലെന്നും രേഷ്മ വ്യക്തമാക്കി. അതേസമയം സ്ത്രീകളെ തടയുന്നത് ഗുണ്ടായിസമാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.

ബിന്ദുവും കനകദുര്‍ഗ്ഗയും അവലംബിച്ച മാതൃകയില്‍ മലകയറാനാണ് ഇരുവരും ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന വാശിയില്‍ നില്‍ക്കുന്ന ഇവരെ അനുനയിപ്പിക്കാന്‍ പോലീസാണ് പുതിയ ഉപായം നല്‍കിയത്. നിരാഹാര സമരമടക്കമുള്ള മാര്‍ഗ്ഗങ്ഹളാണ് ഇവര്‍ പോലീസിനെതിരെ പുറത്തെടുത്തത്. ഇതില്‍ പോലീസ് വഴങ്ങുകയായിരുന്നു.

Top