കൊച്ചി:രാഹുല്‍ പശുപാലിനെയും രശ്മി ആര്‍ നായരെയും ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. മാതൃക ദമ്പതികളും പുരോഗമനവാദികളും ആയിരുന്ന രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും ഒരു സമയത്ത്. എന്നാല്‍ അവരെ പെണ്‍വാണിഭവത്തിനു പിടിയിലായപ്പോള്‍ കേരളം ശരിക്കും ഞെട്ടിരുന്നു. ഇന്റര്‍നാഷ്ണല്‍ ചളു യൂണിയന്‍ എന്ന പേരില്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന പ്രശ്‌നങ്ങള്‍ക്കു പിന്നാലെ രശ്മിക്കുനേരേ നിരവധി പേര്‍ രംഗത്ത് എത്തി. ആക്കൂട്ടത്തില്‍ രശ്മിയുടെ പഴയ മൊഴിയും വൈറലാകുന്നു.
രശ്മി പറഞ്ഞിരുന്നത് ഇങ്ങനെ…
തന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി ബിക്കിനി ചിത്രങ്ങളും അര്‍ധനഗ്‌ന ചിത്രങ്ങളും അപ്ലോഡ് ചെയ്തതും രാഹുലാണ്. തന്നെ ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റുകയായിരുന്നു. ഇടപാടുകാര്‍ക്ക് രാഹുല്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സപ്പിലൂടെ അയച്ചു കൊടുക്കുമായിരുന്നു. എന്നെ ഭാര്യ എന്നതില്‍ ഉപരി പണമുണ്ടാക്കുന്ന ഒരു ഉപകരണമായി രാഹുല്‍ കാണുകയായിരുന്നു. നഗ്‌ന ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാന്‍ നിര്‍ബ്ബന്ധിച്ചതും ഭര്‍ത്താവ് ആയിരുന്നു. പലതും മോഡലിങ്ങിനായിരുന്നില്ല ഉപയോഗിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി എസ്‌കോര്‍ട്ട് ബിസിനസ് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അക്ബറും രാഹുലുമാണ് പല ഇടപാടുകളും തനിക്കുവേണ്ടി നടത്തിയിരുന്നത്. പണമിടപാടുകള്‍ എല്ലാം അവര്‍ വഴിയാണ് നടന്നത്. മകന്റെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്.
പണക്കാരായ ആളുകള്‍ക്കു സമൂഹത്തില്‍ ലഭിക്കുന്ന മാന്യതയും ആഡംബരഭ്രമവും തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അന്ന് രശ്മി വെളിപ്പെടുത്തിയിരുന്നു. ജാമ്യത്തിലിറങ്ങിയ ഇരുവരും കൊച്ചിയിലാണ് താമസം. രശ്മി സോഷ്യല്‍മീഡിയയില്‍ സജീവമാണെങ്കിലും രാഹുല്‍ അജ്ഞാതവാസത്തിലാണ്. ഇതിനിടെ രശ്മിക്ക് രണ്ടാമതൊരു പെണ്‍കുഞ്ഞ് പിറന്നിരുന്നു.