കല്യാണവേഷത്തിലുള്ള രശ്മി നായരുടെ ഫോട്ടോസ് .മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ വിവാഹ വേഷത്തിലെത്തിയ ഫോട്ടോഷൂട്ട് വൈറൽ

നന്ദു ഉണ്ണികൃഷ്ണൻ പകർത്തിയെടുത്ത രശ്മി നായരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ വിവാഹ വേഷത്തിലെത്തിയ ഫോട്ടോഷൂട്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഏവരെയും അമ്പരപ്പിക്കുന്ന ഒരു ഫോട്ടോഷൂട്ട് തന്നെയാണ് രശ്മി നായർ കാഴ്ചവെക്കുന്നത്.

സാരിയിൽ ആഭരണങ്ങളണിഞ്ഞ് മുല്ലപ്പൂവ് ചൂടിയും സുന്ദരിയായി എത്തുന്ന കല്യാണ പെണ്ണിനെ കണ്ടിട്ടുള്ള മലയാളികൾക്ക് മുന്നിൽ കല്യാണത്തിന്റെ ബ്ലൗസും ജീൻസും ഷോർട്സും അണിഞ്ഞു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് രശ്മി നായർ. അതീവ ഗ്ലാമറസായിട്ടാണ് രശ്മി നായർ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും രശ്മി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹ പെണ്ണ് താലവും പിടിച്ചു നിൽക്കുന്നതിനു പകരം ഒരു കൈയിൽ ബിയർ കുപ്പിയും മറ്റേ കയ്യിൽ സിഗരറ്റ് കുറ്റിയും ആയിട്ടാണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.

പതിവുപോലെ രെശ്മിയുടെ ഫോട്ടോസുകൾ പിന്തുണച്ച് ഒരുപാട് പേര് രംഗത്തെത്തിയിട്ടുണ്ട് എങ്കിലും കേരള സംസ്കാരത്തിന് യോജിച്ച വിധത്തിലുള്ള ചിത്രങ്ങൾ അല്ല എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

Top