മുഖ്യ ഇടനിലക്കാരിലൊരാളു വഴി മാത്രം രശ്‌മി ഇരുപത്തിയഞ്ചിലേറെ പേരുമായി അനാശാസ്യത്തിലേര്‍പ്പെട്ടു

കൊച്ചി:ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ വിവരങ്ങള്‍ പുറത്ത്. വാണിഭത്തിന്റെ മുഖ്യ ഇടനിലക്കാരിലൊരാളായ അക്‌ബര്‍ വഴി മാത്രം രശ്‌മി ഇരുപത്തിയഞ്ചിലേറെ പേരുമായി അനാശാസ്യത്തിലേര്‍പ്പെട്ടു.30,000 മുതല്‍ 80,000 രൂപവരെയാണ്‌ ഇടപാടുകാരില്‍നിന്ന്‌ ഈടാക്കിവന്നത്‌. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ ചുംബന സമരനായകരായ രാഹുല്‍ പശുപാലനും ഭാര്യ രശ്‌മി നായരും സമ്പാദിച്ചത്‌ 15 ലക്ഷത്തോളം രൂപയെന്ന്‌ ക്രൈംബ്രാഞ്ച്‌. അക്‌ബറിന്റെ ഇടനിലയില്ലാതെ സ്വന്തംനിലയിലും രാഹുലും രശ്‌മിയും ഇടപാടുകള്‍ നടത്തി. ചോദ്യംചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ഉന്നത ക്രൈംബ്രാഞ്ച്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതിനിടെ, കര്‍ണാടകത്തില്‍നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന മൊഴിയുടെ പശ്‌ചാത്തലത്തില്‍ ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ബംഗളുരു പോലീസ്‌ ഉടന്‍ കേരളത്തിലെത്തും. മൊഴിയെക്കുറിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ തകര്‍ക്കാന്‍ രൂപീകരിച്ച ഓപ്പറേഷന്‍ ബിഗ്‌ഡാഡിയുടെ മേധാവി ക്രൈംബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്ത്‌ ബംഗളുരുവിലെ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരെ അറിയിച്ചിരുന്നു. രാഹുല്‍ ഉള്‍പ്പെടെ പിടിയിലായവരില്‍ ആരെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുലിന്റെ എറണാകുളം കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പും ഐ പാഡും മൊബൈല്‍ ഫോണുകളും പരിശോധിച്ചു വരികയാണെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. പ്രതികളുടെ സംസ്‌ഥാനാന്തര ബന്ധം സ്‌ഥിരീകരിച്ചുകഴിഞ്ഞു. രശ്‌മിയുമായി ഇടപാടു നടത്തിയവരില്‍ സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള സമ്പന്നരും പ്രമുഖരുമുണ്ട്‌. ഉയര്‍ന്ന തുകയ്‌ക്കായി രശ്‌മി വിലപേശലുകള്‍ നടത്തിയിരുന്നെങ്കിലും പണം അത്യാവശ്യമായിരുന്ന ഘട്ടങ്ങളില്‍ വീട്ടുവീഴ്‌ചയ്‌ക്കു തയാറായിരുന്നതായും അന്വേഷണ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കുന്നു.

അതിനിടെ, രാഹുലിനെതിരെ പിതാവ് പശുപാലന്‍. രാഹുലിന്റെ ശല്യം സഹിക്കവയ്യാതെ താന്‍ വീടു വിട്ടതാണെന്നും ഇപ്പോള്‍ കൂലിപ്പണി എടുത്താണ് ജീവിക്കുന്നതെന്നും പശുപാലന്‍ പറഞ്ഞു.കര്‍ണാടക ജയിലിലുള്ള രശ്മിയുടെ സുഹൃത്തായ മോഡലിനെ ഇറക്കാനാണെന്നും പറഞ്ഞ ഒന്നര ലക്ഷം രൂപ വീട്ടില്‍ നിന്ന് കൊണ്ടു പോയി.വീടും വസ്തുക്കളും വിറ്റ് പണം വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു എന്നാല്‍ താന്‍ വഴങ്ങിയില്ല. രശ്മി അല്‍പ വസ്ത്രം മാത്രം ധരിച്ച് കടയിലും മറ്റും പോകുന്നത് താന്‍ തടഞ്ഞു. ഇത് പ്രശ്‌നമായി. അവരുടെ ഇടപാടുകളെക്കുറിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. അവര്‍ക്കെതിരെ ഇത്തരമൊരു കേസ് വന്നതില്‍ അത്ഭുതമില്ല. 19 ലക്ഷം രൂപ മുടക്കിയാണ് രാഹുലിനെ എഞ്ചിനീയറിങ് പഠിപ്പിച്ചതെന്നും പശുപാലന്‍ പറഞ്ഞു. ഇതിനിടെ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ പശുപാലനെ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ആരോപണമുണ്ട്.

Top