വണ്ടൂർ
മോഷണ കേസിൽ ജാമ്യത്തിലിറങ്ങി പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞ 36 കാരനായ പ്രതിയെ തമിഴ്നാട് മധുരയിൽ വെച്ച് സാഹസീകമായി പാണ്ടിക്കാട് പോലീസ് പിടികൂടി. കൊല്ലം സ്വദേശിയായ കോൽക്കാരൻ നജിമുദ്ധീൻ എന്ന സഞ്ജയ് ഖാനെയാണ് സാഹസികമായി പിടികൂടിയത്. 2011 മെയ് മാസത്തിൽ പാണ്ടിക്കാട് കൊളപ്പറമ്പിൽ വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്നു സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും സമീപത്തുള്ള മറ്റൊരു വീട്ടിൽ നിർത്തിയിട്ടിരുന്നു ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിൽ ഇയാൾ പോലീസിൻ്റെ പിടിയിലാകുകയും തുടർന്ന് ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയുമായിരുന്നു. പോലീസ് സംഘം തമിഴ് നാട്ടിലെ മധുരയിൽ ചെന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാൾക്ക് ജ്യാമ്യക്കാരനായി നിന്നയാളേ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണമാണ് പോലീസിനെ മധുരയിലെത്തിച്ചത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 10 വർഷത്തോളമായി സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്നു.
സ്ഥിരമായി എവിടെയും താമസിക്കാത്ത പ്രതിയെ പാണ്ടിക്കാട് പോലീസിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായുള്ള അന്വഷണത്തെ തുടർന്നാണ് അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞത്.


