സ്വയംഭോഗം ചെയ്തും സിഗരറ്റ് വലിച്ചും മോഷ്ടാവ്; സിസിടിവി കണ്ട പൊലീസ് അമ്പരന്നു

ലോസ്ഏഞ്ചല്‍സ്: അടുത്ത കാലത്തായി സമീപ പ്രദേശങ്ങളില്‍ മോഷണം പതിവായതോടെയാണ് ലിസ എന്ന വ്യക്തി തന്റെ ജിയോനി എന്ന കടയില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ക്യാന്‍സര്‍ രോഗികള്‍ക്കായി വിഗ്ഗുകള്‍ നിര്‍മിക്കുന്ന ഈ കടയിലും മോഷ്ടാക്കള്‍ കയറിയിരുന്നു. സംഭവത്തില്‍ തെളിവ് ലഭിക്കുമോയെന്ന് അറിയാനാണ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചത്.എന്നാല്‍ മോഷ്ടാവിന്റെ വിചിത്ര സ്വഭാവങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. വീടിനോട് ചേര്‍ന്ന് തന്നെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വെന്റിലേറ്റര്‍ വഴി അകത്ത് കടന്ന മോഷ്ടാവ് യാതൊരു തിരക്കും കൂടാതെ കട മുഴുവന്‍ നടന്ന് പരിശോധിച്ചതിന് ശേഷം പണപ്പെട്ടി തുറന്ന് മോഷ്ടിച്ചു. ഇതിന് ശേഷം സിഗരറ്റ് കത്തിച്ച് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ തുറന്ന് അതില്‍ പോണ്‍ വീഡിയോകള്‍ കണ്ട് സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. ഇതിനിടയില്‍ വീട്ടില്‍ നിന്ന് കടയിലേയ്ക്ക് ലിസ വന്നതോടെ ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു. കടയില്‍ ആരെയോ കണ്ടതോടെ നിലവിളിച്ചതോടെ ലിസയുടെ ഭര്‍ത്താവും മകനും കടയിലേക്കെത്തി. ഇതോടെ പുറത്തിറങ്ങാകാനാവാതെ ഇയാള്‍ കടയില്‍ കുടുങ്ങി. അയല്‍വാസിയും ഇരുപത്തെട്ടുവയസുകാരനുമായ അലനെ ലോസാഞ്ചല്‍സ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടയിലാണ് കംപ്യൂട്ടര്‍ ഓണായിക്കിടക്കുന്നത് ലിസയുടെ ശ്രദ്ധയില്‍പെട്ടത്. ഇതിന് പിന്നാലെയാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചത്. സംഭവം ഖേദകരമാണെന്ന് ലിസ പറയുന്നു. മോഷണം നടന്നു എന്നതിനേക്കാള്‍ സ്ഥാപനം വൃത്തികേടാക്കിയത് ശരിയായില്ലെന്നാണ് കടയുടമയുടെ നിലപാട്.

Top