ബിജെപിയെ പൂട്ടാൻ രോഹൻ ഗുപ്തയുടെ കിടിലൻ നീക്കം !തരംഗമായി കോൺഗ്രസ് !പാർട്ടിയെ കേട്ടത് ഏഴരക്കോടി ജനങ്ങൾ!.ആരാണ് രോഹൻ?

ന്യുഡൽഹി :ബിജെപിയെ പൂട്ടാൻ സോഷ്യൽ മീഡിയ തരംഗമായി കോൺഗ്രസ് !അടുത്തകാലത്ത് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കേട്ടത് ഏഴരക്കോടി ജനങ്ങളാണ് .അഹമ്മദാബാദിൽ നിന്നുള്ള 42 കാരനായ രോഹൻ ഗുപ്തയാണ് കോൺഗ്രസിന് സോഷ്യൽ മീഡിയയ്ക്ക് ചുക്കാൻ പിടിക്കുന്നത്. കോൺഗ്രസിന്റെ ദേശീയ സോഷ്യൽ മീഡിയ ഹെഡ് ആണ് രോഹൻ ഗുപ്ത. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹെഡ് ആയിരുന്ന ദിവ്യ സ്പന്ദന രാജിവെച്ച ഒഴിവിലേക്കാണ് രോഹൻ ഗുപ്ത കടന്നുവന്നത്. ദിവ്യ സ്പന്ദനയ്ക്ക് പകരം ദിവ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യൽ മീഡിയയിൽ ബിജെപിക്കെതിരെ വലിയ പ്രതിരോധം തീർത്തിരുന്നു. ബിജെപിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചും കുറിക്ക് കൊള്ളുന്ന മറുപടി നൽകിയും ദിവ്യ ബിജെപിയോട് ഏറ്റുമുട്ടി. എന്നാൽ ദിവ്യയുടെ ചില ഇടപെടലുകള് വിവാദങ്ങൾക്ക് വഴിവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിന് പിന്നാലെ ദിവ്യ പദവിയിൽ നിന്ന് രാജിവെയ്ക്കുകയായിരുന്നു.

ഗാന്ധി കുടുംബത്തിന്റെ അതേസമയം പിന്നീട് മൂന്ന് മാസക്കാലം കോൺഗ്രസിന് ഐടി സെൽ തലവൻ ഉണ്ടായിരുന്നില്ല. തുടർന്ന് ഇക്കഴിഞ്ഞ സപ്തംബറിലായിരുന്നു രോഹൻ ഗുപ്ത പദവിയിൽ നിയമിതനാകുന്നത്. ദിവ്യ സ്പന്ദനെയെ പോലെ രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവല്ല ഗുപ്ത. അതേസമയം സോണിയയുടേയും പ്രിയങ്കയുടേയും രാഹുലിന്റേയും വിശ്വാസ്യത നേടിയെടുത്ത നേതാവാണ് രോഹൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എക്സിക്യൂട്ടീവ് ബോഡിയുടെ എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കുന്ന ഏക കോൺഗ്രസ് ഇതര പ്രവർത്തക സമിതി അംഗം കൂടിയായ ഗുപ്ത സോണിയ ഗാന്ധി രൂപീകരിച്ച 12 അംഗ സമിതിയിലും അംഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2009 ൽ പ്രാദേശിക മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിട്ടായിരുന്നു ഗുപ്ത തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. പരിശീലനം നൽകി വന്നു 2011 ൽ അദ്ദേഹം ഗുജറാത്തിൽ ഒരു സോഷ്യൽ മീഡിയ ടീം രൂപീകരിച്ചു. തുടർന്നങ്ങോട്ട് പാർട്ടി നേതാക്കൾക്കായി സോഷ്യൽ മീഡിയ സാധ്യതകളെ കുറിച്ച് വിവിധ പരിശീലന പരിപാടികൾ നടത്തുകയും ബിജെപിയുടെ സോഷ്യൽ മീഡിയ ഇടപെടലുകളെ പ്രതിരോധിക്കുന്നതിനുള്ള പരിശീലനങ്ങളും നൽകി വന്നു തിരഞ്ഞെടുപ്പിനോട് അടുത്ത് മഹാരാഷ്ട്ര തിരഞ്ഞെുപ്പിനോട് അനുബന്ധിച്ചായിരുന്നു ഗുപ്ത പദവി ഏറ്റെടുക്കുന്നത്.

ദില്ലി, ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റത്തിന്റെ ക്രൈഡിറ്റ് രോഹൻ ഗുപ്തയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. ഇതോടെ പാർട്ടിയിലെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി രോഹൻ മാറി. ചുക്കാൻ പിടിച്ച് രോഹൻ കൊവിഡ് കാലത്ത് ഒരു വലിയ വിഭാഗം ജനങ്ങളിലേക്കെത്താൻ വൻ സന്നാഹങ്ങളാണ് രോഹന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ടീം ഒരുക്കുന്നത്. 250 വീഡിയോ കോണ്‍ഫറന്‍സുകളാണ് രോഹന്‍ കോണ്‍ഗ്രസിന് വേണ്ടി നടത്തിയത്. ഇക്കാലയളവിൽ പ്രമുഖരുമായി രാഹുൽ ഗാന്ധി നടത്തിയ ഓൺലൈൻ സംവാദങ്ങൾക്ക് വഴിയൊരുക്കിയതും രോഹന്റെ നേതൃത്വത്തിലായിരുന്നു. 30 ശതമാനം വളർച്ച കഴിഞ്ഞ മൂന്ന് മാസത്തിനിടെ 250 ഓളം വെർച്വൽ മീറ്റിംഗുകളാണ് നടത്തിയത്. ഇത് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ ഏറെ സഹായിച്ചിട്ടുണ്ട്.

‘സ്പീക്ക് അപ് ഇന്ത്യ’ എന്ന കോണ്‍ഗ്രസ് നിലവിലെ ക്യാമ്പെയ്ൻ 20 കോടി ജനങ്ങളിലേക്കാണ് എത്തിയത്. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോൾ കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ക്ക് 30 ശതമാനം എന്‍ഗേജ്‌മെന്റ് കൂടുതലാണ്, ഇതിന്റെയെല്ലാം ക്രെഡിറ്റ് രോഹൻ ഗുപ്തയ്ക്കാൻ, മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. സംസ്ഥാനങ്ങളിൽ സംസ്ഥാന കോൺഗ്രസിലെ സോഷ്യൽ മീഡിയ ടീമുകളുടെ പ്രവർത്തനത്തിലും രോഹൻ ഗുപ്തയാണ് ഇടപെടുന്നത്. നേരത്തേ ഗുജറാത്ത് ആന്ധ്രപ്രദേശ് , കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ പിസിസി അധ്യക്ഷൻമാർ സോഷ്യൽ മീഡിയ വിഭാഗത്തിൽ ഇടപെടൽ നടത്തിയപ്പോൾ ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളാനുള്ള അധികാരം തനിക്ക് നൽകണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനോട് രോഹൻ ആവശ്യപ്പെട്ടിരുന്നു.

രാഹുലിന്റെ ഇത്തരം നീക്കങ്ങളെല്ലാം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. 7.5 കോടി പേരാണ് സോഷ്യൽ മീഡിയയിലൂടെ രാഹുൽ ഗാന്ധിയുടെ ഈ രണ്ട് സംവാദങ്ങളും കേട്ടതെന്ന് കോൺഗ്രസ് പറയുന്നു. ഫേസ്ബുക്ക്, യുട്യൂബ് ,ട്വിറ്റർ തുടങ്ങി സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ് ഫോമുകളിലൂടെയും ആളുകൾ രാഹുലിനെ കേട്ടിരുന്നു. ഇത്തരത്തിൽ ഒരു വലിയ വിഭാഗം ആളുകളിലേക്ക് രാഹുലിന്റേയും കോൺഗ്രസിന്റേയുമെല്ലാം ഇടപെടലുകൾ എത്തിക്കാൻ ചുക്കാൻ പിടിച്ചത് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ടീം ആണ്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദഗ്ദരുമായി രാഹുൽ ഗാന്ധി നടത്തിയ ചർച്ചകൾ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. മുൻ റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജനുമായിട്ടായിരുന്നു രാഹുൽ ഗാന്ധി ആദ്യം ചർച്ച നടത്തിയത്. തുടര്‍ന്ന് നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയുമായും രാഹുല്‍ ഗാന്ധി സംവാദം നടത്തിയിരുന്നു.

സോഷ്യൽ മീഡിയ അടക്കി വാഴുന്നത് ബിജെപി ഐടി സെല്ലാണെന്ന കാര്യത്തിൽ തർക്കമില്ല. 2014 ൽ അധികാരത്തിലേറാൻ ബിജെപിയെ തുണച്ച് സോഷ്യൽ മീഡിയ പ്രചരണങ്ങൾ കൂടിയായിരുന്നു. മറ്റ് പാർട്ടികൾക്കൊന്നും എത്തിപ്പിടിക്കാൻ പറ്റാത്തത്ര വിപുലമായ സോഷ്യൽ മീഡിയ സംവിധാനങ്ങളായിരുന്നു ബിജെപി ഒരുക്കിയിരുന്നത്. എന്നാൽ ബിജെപിയുടെ ഈ കുത്തകയെല്ലാം പൊളിച്ച് അടുക്കുകയാണ് കോൺഗ്രസ്. കൊവിഡ് കാലത്ത് ശക്തമായ മുന്നൊരുക്കങ്ങളാണ് കോൺഗ്രസിനായി സോഷ്യൽ മീഡിയ ടീം ഒരുക്കുന്നത്. ഇതിനെ പിന്നിൽ പ്രവർത്തിക്കുന്ന ബുദ്ധികേന്ദ്രവും ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

Top