രൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വിഴിഞ്ഞത്ത് കസ്റ്റഡിയില്‍; രണ്ട് കുട്ടികളടക്കം അഞ്ചംഗ സംഘത്തെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: റെയില്‍വേ മുന്നറിയിപ്പിനു പിന്നാലെ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ കേരളത്തിലെത്തി. വിഴിഞ്ഞത്താണു അഞ്ചംഗ രോഹിന്‍ഗ്യന്‍ കുടുംബം എത്തിയത്. തൊഴില്‍തേടി എത്തിയതാണെന്നാണു ഇവര്‍ പറയുന്നത്. അഭയാര്‍ഥികളെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്കു കസ്റ്റഡിയിലെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു. ഹൈദരാബാദില്‍ നിന്നാണ് ഇവര്‍ വിഴിഞ്ഞത്തെത്തിയത്.

തയ്യൂബ്, ഭാര്യ സഫൂറ, മകന്‍ സഫിയാന്‍, സഹോദരന്‍ അര്‍ഷാദ്, ഭാര്യാസഹോദരന്‍ അന്‍വര്‍ ഷാ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കമുള്ള കുടുംബമാണ് തിരുവനന്തപുരത്തെത്തിയത്. ഇന്നലെ രാത്രിയാണ് ഹൈദരാബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഇവര്‍ തിരുവനന്തപുരത്തെത്തിയത്. മ്യാന്‍മറില്‍ നിന്നും വനമാര്‍ഗ്ഗമാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഓട്ടോയില്‍ വിഴിഞ്ഞത്തെത്തിയെന്നാണ് പൊലീസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് വര്‍ഷത്തോളമായി ഇവര്‍ ഹൈദരാബാദില്‍ കഴിഞ്ഞുവരികയായിരുന്നു. ഹൈദരാബാദില്‍ ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടാത്തതിനാലാണ് തീരപ്രദേശമായ വിഴിഞ്ഞത്തെത്തിയതെന്നാണ് കുടുംബം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിഴിഞ്ഞത്തെ നിര്‍മാണക്കന്പനികളെക്കുറിച്ച് സുഹൃത്തുക്കളില്‍ നിന്നറിഞ്ഞെന്നും ജോലി തേടിയെത്തിയതാണെന്നും തയ്യൂബ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മ്യാന്‍മറിലെ മ്യാവ് സ്വദേശികളാണ് അഞ്ച് പേരും. വനമാര്‍ഗമാണ് ഇന്ത്യയിലേക്കെത്തിയത്. ഇവരുടെ കൈവശം ഐക്യരാഷ്ട്ര സഭ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകളും, അഞ്ചംഗ കുടുംബത്തെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്യുകയാണ്. പ്രഥമദൃഷ്ട്യാ സംശയിക്കത്തക്കവിധം ഒന്നുമില്ലെന്ന് വിഴിഞ്ഞം SHO ബൈജു പറഞ്ഞു.

Top