പരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടുവെന്ന് റോജോ..

കോഴിക്കോട് :കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയില്‍നിന്ന് നാട്ടിലെത്തി പൊലീസിന് മൊഴികൊടുത്തു.കേസുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ തനിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ. പരാതി പിൻവലിക്കണമെന്ന് ജോളി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പരാതി കൊടുത്താൽ തിരികെ വരാനാകുമോ എന്ന ഭയം തനിക്കും ഉണ്ടായിരുന്നുവെന്നും റോജോ പറഞ്ഞു. അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോജോ.

ചൊവ്വാഴ്ച രാവിലെയാണ് റോജോ അമേരിക്കയിൽ നിന്നും എത്തിയത്. 9 മണിക്കൂറോളം അന്വേഷണ സംഘം റോജോയുടെ മൊഴിയെടുത്തു. ചില സംശയങ്ങളുടെ പേരിലാണ് പരാതി നൽകിയത്. എന്നാൽ ഇത്രയും ദുരൂഹതകളുടെ ചുരുളഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജീവിച്ചിരിക്കുന്നവർക്കും ആത്മാക്കൾക്കും നീതി ലഭിക്കണം. അന്വേഷണത്തിൽ പൂർണതൃപ്തിയുണ്ടെന്നും റോജോ പ്രതികരിച്ചു. സഹോദരി റെഞ്ചിക്കും ജോളിയുടെ മക്കൾക്കും ഒപ്പമാണ് റോജോ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോജോയുടെ സഹോദരി റെഞ്ചിയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ജോളിയുടെ മക്കളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. വടകര റൂറൽ എസ്പിയുടെ ഓഫീസിൽ വെച്ച് ജോളിയേയും റോജോയേയും ഒന്നിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിൽ അറസ്റ്റിലായ ജോളി, പ്രജി കുമാർ, മാത്യു എന്നിവരുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കാനിരിക്കുകയാണ്.


പുതിയതായി 5 കേസുകൾ കൂടി രജിസ്റ്റർ ചെയ്ത വിവരം അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും. അതേസമയം കേസിലെ നിർണായ തെളിവായ സയനൈഡെന്ന് സംശയിക്കുന്ന പൊടി സൂക്ഷിച്ചിരുന്ന കുപ്പി പൊന്നാമറ്റം വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇത് സയനൈഡാണോയെന്ന് സ്ഥിരീകരിക്കാനാകു.

അതേസമയം ജോളിയുമായുള്ള ബന്ധം എതിര്‍ത്തതിന് ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സന്റെ ഭാര്യയ്ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനമെന്ന് വെളിപ്പെടുത്തല്‍. ചവിട്ട് നിലത്തിട്ടതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയാണ് ജോണ്‍സന്റെ ഭാര്യയെ രക്ഷിച്ചത്. ഒടുവില്‍ സംഭവം പോലീസ് കേസാവുകയും പോലീസ് കര്‍ശനമായി താക്കീത് ചെയ്തതോടെ ജോണ്‍സണ്‍ സ്ഥലം മാറ്റം വാങ്ങി തിരുപ്പൂരിലേക്ക് പോവുകയുമായിരുന്നു.

കുടുംബ സുഹൃത്തായിരുന്ന ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജോണ്‍സന്റെ ഭാര്യ ബന്ധം വിലക്കിയിരുന്നു. ഇതേച്ചൊല്ലിയാണ് ജോണ്‍സന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ച്. തുടര്‍ന്ന് കൂടത്തായി പള്ളി വികാരിയുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ജോളി ജോണ്‍സന്റെ വീട്ടില്‍ വരുന്നതും ബന്ധം തുടരുന്നതും വിലക്കി. തുടര്‍ന്ന് വീട്ടിലെത്തിയ ജോണ്‍സണ്‍ ഇതിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

Top