ആറു മരണങ്ങളിലും പ്രത്യേകം കേസെടുത്തു…!! തെളിവെടുപ്പിൽ സയനൈഡ് കണ്ടെത്താൻ പോലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയി. കസ്റ്റഡിയിലിരിക്കുന്ന ജോളി, മറ്റു പ്രതികളായ ജൂവലറി ജീവനക്കാരൻ മാത്യു, സ്വർണപ്പണിക്കാരൻ പ്രജുകുമാർ എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. എസ്.പി.ഓഫീസിലേക്കാണ് ജോളിയെ ആദ്യം എത്തിച്ചത്. പത്ത് മിനിറ്റ് ഇവിടെ തങ്ങിയതിന് ശേഷം കൂടാത്തായിയിലെ പൊന്നാമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

കൂടത്തായി കൊലപാതക പരമ്പരയില്‍ ആറു മരണങ്ങളിലും പോലീസ് പ്രത്യേകം കേസെടുത്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ മാത്രമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്.  2002 മുതല്‍ 2016 വരെ നടത്തിയ ആറ് കൊലപാതകങ്ങളിലും പ്രത്യേകം പ്രത്യേകമായി ഇന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. താനാണ് ആറ് കൊലപാതങ്ങളും നടത്തിയതെന്ന് ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ ജോളി ആവര്‍ത്തിച്ചിരുന്നു. നാല് പേരെ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും അവര്‍ പോലീസിനോട് പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തില്‍ ജോളിയെ കൂടാതെ മാത്യുവിനേയും പ്രതിചേര്‍ത്താണ് താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്. അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളി മാത്രമാണ് പ്രതി. ബാക്കി അഞ്ച് കേസുകളിലും ജോളിയും മാത്യുവും പ്രതികളാണ്‌.

ഇവിടെയാണ് മൂന്ന് ആദ്യ മൂന്ന് മരണങ്ങള്‍ നടന്നത്‌ രണ്ടാമത്തെ തെളിവെടുപ്പിനായി നാലാമത്തെ മരണം നടന്ന മാത്യുവിന്റെ വീട്ടിലെത്തിക്കും. മൂന്നാമത്തെ തെളിവെടുപ്പിനായി ആല്‍ഫൈന്റെ മരണം നടന്ന ഷാജുവിന്റെ വീട്ടിലെത്തിക്കും. നാലാമത്തെ തെളിവെടുപ്പിനായി സിലിയുടെ മരണം നടന്ന ദന്തല്‍ ക്ലിനിക്കിലും എത്തിക്കും.

ജനക്കൂട്ടത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണത്തിൽ മാത്രമായിരുന്നു ഇതുവരെ കേസ്. എന്നാൽ ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലും താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ജോളിക്കു വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് കൊടുംകുറ്റവാളികളുടെ കേസ് ഏറ്റെടുക്കുന്നതിലൂടെ വിവാദ പുരുഷനായ അഡ്വ. ബി.എ ആളൂർ ആണ്. കേസ് കെട്ടിച്ചമച്ചതാണെന്നും കുറ്റകൃത്യങ്ങൾ നടത്തിയ വേളയിലെ ജോളിയുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിഭാഗം വാദിച്ചു. അത്യപൂർവവും അതിസങ്കീർണവുമായ കേസ് ആയതിനാൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, 15 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ആറു ദിവസത്തെ കസ്റ്റഡിയേ അനുവദിച്ചുള്ളൂ. ജോളിക്കായി വക്കാലത്തു നൽകിയത് കട്ടപ്പനയിലെ ബന്ധുക്കളിൽ ചിലരാണെന്ന് അഡ്വ. ആളൂർ പ്രതികരിച്ചു. ആളൂർ അസോസിയേറ്റ്‌സിലെ അഭിഭാഷകർ ഷഫിൻ, ഹിജാസ് എന്നിവരാണ് ഇന്നലെ താമരശേരി കോടതിയിൽ ജോളിക്കു വേണ്ടി ഹാജരായത്.

അതേസമയം, ആദ്യഭർത്താവ് റോയിയെ കൊലപ്പെടുത്താൻ നാലു കാരണങ്ങളാണ് ജോളി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് നൽകിയ കസ്റ്റഡി അപേക്ഷയിൽ പരാമർശിക്കുന്നു. പരപുരുഷബന്ധം ആരോപിച്ച് റോയി നിരന്തരം ചോദ്യംചെയ്തു, റോയിയുടെ അമിതമദ്യപാനം, അന്ധവിശ്വാസം, റോയിക്ക് സ്ഥിരവരുമാനം ഇല്ലാത്തതിനാൽ തനിക്കുണ്ടായ കടുത്ത നിരാശ എന്നിവ കൊലയ്ക്കു പ്രേരണയായെന്ന് ജോളി വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.

Top