സ്വന്തമായി ബുള്ളറ്റ് വാങ്ങി ഹിമാലയന്‍ ട്രിപ്പ് ആഗ്രഹിച്ചവര്‍ക്ക് നിരാശ; റോയല്‍ എന്‍ഫീല്‍ഡ് പ്ലാന്റില്‍ ഉല്‍പ്പാദനം നിലച്ചു

ചെന്നൈ: സ്വന്തമായി ബുള്ളറ്റ് വാങ്ങി അതില്‍ ഹിമാലയന്‍ ട്രിപ്പ് സ്വപ്‌നം കണ്ടിരുന്നവര്‍ക്ക് ഇത് നിരാശ വാര്‍ത്ത. അവരുടെ കാത്തിരിപ്പ് ഇനിയും നീളും. പ്രമുഖ ഇരുചക്ര വാഹനനിര്‍മാണ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡില്‍ ഉല്‍പ്പാദനം നിലച്ചു. തൊഴിലാളി പണിമുടക്കിനെ തുടര്‍ന്നാണ് ഉല്‍പ്പാദനം നിലച്ചത്. ചെന്നൈ ഓര്‍ഗദം മേഖലയിലെ ഓട്ടോ ക്ലസ്റ്ററിലെ റോയല്‍ എന്‍ഫീല്‍ഡ് യൂണിറ്റില്‍ തിങ്കളാഴ്ച രാവിലെയാണ് പണിമുടക്ക് ആരംഭിച്ചത്.

തൊഴിലാളി യൂണിയന് രജിസ്‌ട്രേഷന്‍ അനുവദിക്കുക, ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിനെ തുടര്‍ന്ന് ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓര്‍ഗദം പ്ലാന്റില്‍പ്രതിദിനം 750 മോട്ടോര്‍ബൈക്കുകളാണ് നിര്‍മിച്ചിരുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു ബൈക്ക്‌പോലും പുറത്തിറങ്ങിയില്ല. ആഗസ്ത് 13നാണ് തൊഴിലാളികള്‍ പണിമുടക്ക് നോട്ടീസ് നല്‍കിയത്. ലേബര്‍ കമീഷണര്‍ മൂന്നുതവണ വിളിച്ച അനുരഞ്ജന ചര്‍ച്ചകളില്‍നിന്നും മാനേജ്‌മെന്റ് വിട്ടുനിന്നു. തുടര്‍ന്നാണ് പണിമുടക്ക് ആരംഭിച്ചതെന്ന് പീപ്പിള്‍സ് ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ വര്‍ക്കിങ് പ്രസിഡന്റ് ആര്‍ സമ്പത്ത് അറിയിച്ചു.

യമഹയുടെ ചെന്നൈയിലെ ഇരുചക്ര നിര്‍മ്മാണ യൂണിറ്റിലെ 750 തൊഴിലാളികളും പണിമുടക്കിലാണ്. രണ്ട് തൊഴിലാളി യൂണിയന്‍ നേതാക്കളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

Top