ഉണ്ട തിരയാന്‍ തച്ചങ്കരി എത്തി എസ്ഐ കസ്റ്റഡിയില്‍

പൊലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്‌ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. എസ്‌എപി ക്യാമ്ബിലെ എസ്‌ഐയെയാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ കെയ്സുകള്‍ ഉണ്ടാക്കിവെച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

Top