അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തച്ചങ്കരിയുടെ ഹരജി ഹൈക്കോടതിയും തള്ളി.

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഓർഡർ . കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിജിലന്‍സ് കോടതിയിലും തച്ചങ്കരി ഹര്‍ജി നല്‍കിയെങ്കിലും അതും തള്ളിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിടുതല്‍ ഹരജി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചിരുന്നു.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിടുതല്‍ ഹരജി തള്ളിയ കോട്ടയം വിജിലന്‍സ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.വാദങ്ങള്‍ ഉന്നയിക്കുന്നതില്‍ കഴമ്പില്ലെന്നും അദ്ദേഹത്തിനെതിരെ തെളിവുണ്ടെന്ന് കോട്ടയം വിജിലന്‍സ് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. കുറ്റം നിലനില്‍ക്കുന്നതാണെന്നും വിചാരണ നേരിടാനും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ കേസ്. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിയുടെ വിടുതല്‍ ഹര്‍ജി തള്ളിയത്. അതേസമയം, സ്വത്ത് മാതാപിതാക്കള്‍ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം.എന്നാല്‍, ഇതിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല. തൃശൂര്‍ സ്വദേശിയായ പി.ഡി ജോസ് ആണ് തച്ചങ്കരിക്കെതിരെ പരാതി നല്‍കിയിരുന്നത്.

Top