വീണ്ടും ആർഎസ്എസുകാർ തമ്മിലടിച്ചു: അടിയേറ്റ് കാര്യവാഹകിന്റെ കാലൊടിഞ്ഞു

ക്രൈം ഡെസ്‌ക്

കൊല്ലം: കൊച്ചിയ്ക്കു പിന്നാലെ കൊല്ലത്തും ആർഎസ്എസുകാർ തമ്മിലടിച്ചു.
ആർഎസ്എസ് കാര്യവാഹിന്റെ നേതൃത്വത്തിലുള്ള സംഘം ആർഎസ്എസ് പ്രവർത്തകന്റെ വീടാക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ അടിയേറ്റ് കാലൊടിഞ്ഞ കാര്യവാഹിനെ ഗുരുതര പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുത്തടി കറങ്ങിയിൽ ജംഗ്ഷനിൽ സുബ്രഹ്മണ്യന്റെ വീടിന് നേരെ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. കാര്യവാഹക് നിശാന്തിന്റെയാണ് കാലൊടിഞ്ഞത്.
ആർഎസ്എസ് പ്രവർത്തകനായ സുബ്രഹ്മണ്യന്റെ മകനെ വകവരുത്താനാണ് സംഘം എത്തിയത്. ക്വട്ടേഷൻ പ്രകാരമുള്ള ഗുണ്ടാ ആക്രമണമായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ ഗുണ്ടകൾ തിരിച്ചടി കിട്ടിയതോടെ കാറിൽ കയറി സ്ഥലം വിട്ടു. ഇതിനിടയിൽ ഒറ്റപ്പെട്ടു പോയ നിശാന്തിന് പൊതിരെ തല്ല് കിട്ടി. അവശനായി കിടന്ന ഇയാളെ പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്.
കഴിഞ്ഞ ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇഎംഎസ് ചിത്രത്തിൽ കറുത്ത പെയിന്റടിച്ചത് നിശാന്തിന്റെ നേത്യത്വത്തിലുള്ള സംഘമാണ്. ശക്തികുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top