കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ സംഘപരിവാര്‍ ആക്രമണം. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍വച്ചാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍. ആക്രമണത്തിനെതിരെ അദ്ദേഹം പോലീസില്‍ പരാതി നല്‍കി.
കോട്ടുങ്കലിലെ ഒരു വായനശാല സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കൈയേറ്റമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വടയമ്പാടി ജാതി മതിലിനെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് തനിക്കെതിരേ ആക്രമണമുണ്ടായതെന്നാണും ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.