കണ്ണൂര്‍: ശബരിമലയില്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് നേതൃത്വം വ്യക്തമാക്കി. പിണറായി വിജയനെതിരെ നടന്ന പ്രതിഷേധ യോഗത്തിലാണ് ശബരിമല സമരത്തിലെ ആര്‍എസ്എസ് അജണ്ട പുറത്ത് വന്നത്. ശബരിമലയില്‍ എന്ത് നടക്കണമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ഈ തീരുമാന പ്രകാരമാണ് കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രതിഷേധ നാമജപം നടന്നതെന്ന് പോലീസ് കരുതുന്നു.
ശബരിമലയില്‍ നാമജപ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആര്‍.എസ്.എസ് നേതാവിനെ ആരോഗ്യ വകുപ്പ് സസ്പെന്റ് ചെയ്തു. മലയാറ്റൂര്‍ ആയുര്‍വേദ ഫാര്‍മസിയിലെ ജീവനക്കാരനാണ് രാജേഷ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കരുതെന്ന സര്‍വീസ് റുളിന്റെ അടിസ്ഥാനത്തിലാണ് രാജേഷിനെ സസ്പെന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ടാണ് രാജേഷ് ഉള്‍പ്പെടുന്ന സംഘം സന്നിധാനത്ത് പ്രതിഷേധിച്ചത്. ഹരിവരാസനം പാടി നട അടച്ച ശേഷമായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.