ലഖ്‌നൗ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് തിരിച്ചടികളാണ്. എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറുന്നത് മാത്രമല്ല, ഇപ്പോഴിതാ അര്‍ധ കുംഭ മേളയുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്നു. 2019 ലോക്‌സഭാ ഇലക്ഷനെ മുന്നില്‍ക്കണ്ടാണ് ആര്‍എസ്എസ് അര്‍ധ കുംഭ മേള ഹൈജാക്ക് ചെയ്തത്.
ആറുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന അര്‍ധ കുംഭ മേള അടുത്ത മാസം 14നാണ് തുടങ്ങുക. ഇതിന്റെ തയ്യാറെടുപ്പെന്ന വണ്ണം ആയിരത്തോളം സ്വയം സേവകര്‍ക്ക് ട്രെയിനിങ് കൊടുത്തുകഴിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ ആണ് പ്രത്യേക പരിശീലനം നല്‍കിയതെന്ന് വാരണാസി നോര്‍ത്ത് വിഭാഗ് കാര്യവാഹ് നന്ദലാല്‍ കാരവന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
അര്‍ധ കുംഭമേള സമയത്ത് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ കണ്ണ് പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആവശ്യക്കാര്‍ക്കായി കണ്ണടകളും വിതരണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. മേളയില്‍ ആര്‍എസ്എസിന്റെ ഉത്ഭവം കാണിക്കുന്ന നാടകവും പ്രദര്‍ശനത്തിനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ലോക്‌സഭയിലെ 545 സീറ്റുകളില്‍ 80സീറ്റുകള്‍ ഉത്തര്‍പ്രദേശിലാണ്. കഴിഞ്ഞ 2014 തെരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടിയിരുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തോല്‍വി ഏറ്റ സാഹചര്യത്തില്‍ ഇനി ബിജെപിയെ മുന്നില്‍ നിര്‍ത്തിയിട്ട് കാര്യമില്ലെന്ന് ആര്‍എസ്എസ് മനസിലാക്കിയാണ് നീക്കങ്ങള്‍ നടത്തുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.