കീവ്: യുക്രൈന്‍ പിടിച്ചടക്കാന്‍ പുതിയ തന്ത്രവുമായി റഷ്യ. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയെയും മന്ത്രിമാരെയും വധിച്ച് യുക്രൈന്റെ അധികാരം പിടിക്കാനായി നാനൂറിലേറെ കൂലിപ്പട്ടാളക്കാരെ കീവില്‍ റഷ്യ ഇറക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ആഫ്രിക്കയില്‍നിന്ന് അഞ്ചാഴ്ച മുമ്പാണ് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇവരെയെത്തിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ അടുപ്പക്കാരന്‍ നടത്തുന്ന സ്വകാര്യ സായുധസംഘമായ ‘ദ വാഗ്നര്‍ ഗ്രൂപ്പാ’ണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ശനിയാഴ്ച രാവിലെയാണ് യുക്രൈന്‍ സര്‍ക്കാരിന് ഈ സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്. അതിനാലാണ് യുക്രൈന്‍ സര്‍ക്കാര്‍ കീവില്‍ 36 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
റഷ്യന്‍ കൂലിപ്പടയെ ഇല്ലാതാക്കുകയായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശ്യം. കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്ന ആരെയും റഷ്യന്‍ ഏജന്റായി കണ്ട് ഉടന്‍ വെടിവെക്കുമെന്ന് മുന്നറിയിപ്പു നല്‍കിയതും ഇതിനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.