
തിരുവനന്തപുരം: മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നതിനെക്കാള്‍ വലിയ പദവിയാണ് കമ്യൂണിസ്റ്റ് എന്ന പദവിയെന്ന് എസ് ശര്‍മ. സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെ അപമാനിക്കുന്നത് ചരിത്രത്തോടുള്ള അനീതിയെന്നും ശര്‍മ വ്യക്തമാക്കി.
നിയമസഭയില്‍ അയോഗ്യത ഭേദഗതി ചര്‍ച്ചയ്ക്കിടെയാണ് എസ് ശര്‍മയുടെ പരാമര്‍ശം. വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കുമ്പോള്‍ ഉണ്ടാകാവുന്ന ഇരട്ടപ്പദവി വിഷയം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ നിയമസഭ പാസാക്കിയിരുന്നു. പ്രതിപക്ഷ ബഹളത്തോടെയാണ് ബില്‍ പാസാക്കിയത്. എംഎല്‍എമാര്‍ക്ക് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷനാകുന്നതിനുളള അയോഗ്യത നീക്കം ചെയ്യല്‍ ഭേദഗതി ബില്ലാണ് സഭ പാസാക്കിയത്. ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.
ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഈ ബില്‍ കൊണ്ടു വരുന്നതിന്റെ ആവശ്യകത എന്തെന്ന്് മനസിലാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 1951ലെ മൂലനിയമത്തിലാണ് ഭേദഗതി വരുത്തിയത്. നേരത്തെ ചര്‍ച്ചയ്ക്കെടുത്ത ബില്‍ സബജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് ബില്‍ പാസാക്കിയത്. ഇനി മന്ത്രിസഭ യോഗം ചേര്‍ന്ന് ഭരണ പരിഷ്‌കാര കമ്മിഷനിലെ മറ്റ് അംഗങ്ങളെ തീരുമാനിക്കും.