കൊച്ചി: ജോജു വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടി എത്രമാത്രം അവഹേളിക്കപ്പെടാമോ അത്രയും നിലവാരത്തകർച്ച നേടിയിരിക്കയാണ് കോൺഗ്രസും അതിന്റെ പോഷക സംഘടനകളും .കേരളത്തിലെ പൊതുജനവികാരം പാർട്ടിക്ക് എതിരായിട്ടും വീണ്ടും വീണ്ടും അവർ അപഹാസ്യ സമരങ്ങൾ നയിക്കുകയാണ് .ജോജു ജോര്‍ജിന്റെ സ്റ്റാര്‍ സിനിമ മാറിയിട്ടും പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചെന്ന് പറഞ്ഞ് ഷേണായിസ് തിയേറ്ററിലേക്ക് പ്രതിഷേധപ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍ ജഡ്ജ് എസ് സുദീപ് രംഗത്ത് . താന്‍ ഇന്നുവരെ കരുതിയിരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികള്‍ സംഘപരിവാറാണെന്നാണ്. എന്നാല്‍ ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ വാര്‍ത്ത വായിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മുമ്പില്‍ സംഘപരിവാര്‍ നിഷ്പ്രഭമായിപ്പോയിയെന്ന് സുദീപ് പരിഹസിച്ചു.
പോസ്റ്റ് പൂർണ്ണമായി :
‘സംഘപരിവാറിനോട് ഞാന്‍ നിരുപാധികം മാപ്പു ചോദിക്കുന്നു. നിങ്ങളെ ഞാന്‍ ഒരുപാട് പുച്ഛിക്കുകയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ തെറ്റാണെന്നു ഞാന്‍ തിരിച്ചറിഞ്ഞത് ഇന്നാണ്. ഇന്നുവരെ ഞാന്‍ കരുതിയിരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികള്‍ സംഘപരിവാറാണെന്നാണ്.” ”സിനിമ മാറിയിട്ടും സിനിമയുടെ പോസ്റ്റര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന ഗുരുതര ആരോപണം ഉന്നയിച്ച് തിയേറ്ററിലേയ്ക്ക് ഒരു കൂട്ടര്‍ പ്രകടനം നടത്തിയ വാര്‍ത്ത ഇന്നു വായിച്ചപ്പോള്‍, സംഘപരിവാറിലെ സകല വിവരദോഷികളുടെയും ചിത്രത്തിനു മുമ്പില്‍ മെഴുതിരി കത്തിച്ചു വച്ച് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. എറണാകുളം ഷേണായ്‌സ് തിയേറ്ററില്‍ നിന്ന് ‘സ്റ്റാര്‍’ എന്ന ചിത്രം മാറിയിട്ടും പോസ്റ്റര്‍ നീക്കാത്തതില്‍ പ്രതിഷേധിച്ച് തിയേറ്ററിലേയ്ക്കു പ്രകടനം നടത്തി, ചിത്രത്തിലഭിനയിച്ച ജോജുവിന്റെ ചിത്രത്തില്‍ റീത്തു വച്ച്, ‘നിനക്കും പേപ്പട്ടിക്കും ഒരേ വിധി’ എന്നു കൊലവിളി നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മുമ്പില്‍ സംഘപരിവാര്‍ നിഷ്പ്രഭമായിപ്പോയി!”
”വെല്‍ഡണ്‍ ഷാഫി പറമ്പില്‍! ഇന്ത്യ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് നടന്‍ ജോജുവില്‍ നിന്നാണെന്ന സത്യം മനസിലാക്കിത്തന്നതിനു നന്ദി! എന്നാലും സംഘപരിവാറിനെ നിങ്ങള്‍ തോല്പിച്ചു കളഞ്ഞല്ലോടാ, മക്കളേ…ഒന്നാം സ്ഥാനം നഷ്ടമായതില്‍ സംഘപരിവാറുകാര്‍ സങ്കടപ്പെടേണ്ടതില്ല, അവരൊക്കെയും നാളെ സംഘപരിവാറില്‍ ചേരാനുള്ളതല്ലേ…” ജോജു ജോര്‍ജിന് നേരെ കൊലവിളി പരാമര്‍ശങ്ങളുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഷേണായിസ് തിയേറ്ററിലേക്ക് പ്രതിഷേധപ്രകടനവും നടത്തിയത്.
ജോജുവിന്റെ സ്റ്റാര്‍ സിനിമയുടെ പോസ്റ്റര്‍ ഇപ്പോഴും തിയേറ്ററിന് മുന്നിലുണ്ട്. അത് പിന്‍വലിക്കണമെന്നുമായിരുന്നു പ്രതിഷേധത്തിലെ പ്രധാന ആവശ്യം. ‘ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’. തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്. ജോജു ജോര്‍ജിന്റെ ഫോട്ടോയില്‍ റീത്ത് വച്ചുകൊണ്ടായിരുന്നു നേതാക്കള്‍ കൊലവിളി നടത്തിയത്. ജോജുവിനൊപ്പം ബി ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.