കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു.കോൺഗ്രസിന് നഷ്ടമായത് സുധാകരന്റെ വലം കയ്യും നല്ലൊരു പ്രാസംഗകനും.

കണ്ണൂർ: ഐഎൻടിയുസി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്.കണ്ണൂരിലെ തിരുവേപ്പതി മില്ലിൽ സ്റ്റോർ കീപ്പറായി ജോലിയിൽ പ്രവേശിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനരംഗത്തിലൂടെ വളർന്ന് കോൺഗ്രസ് സംഘടനാ രംഗത്ത് ഉന്നത പദവികളിൽ എത്തിച്ചേർന്നു.
ഐ.എൻ-ടി.യു.സി ജില്ലാ സെക്രട്ടറി, തുടർന്ന് പതിനാല് വർഷക്കാലം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി കോൺഗ്രസ് സംഘടനാ രംഗത്ത് പ്രവർത്തിച്ചു. തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി നാലുവർഷം പ്രവർത്തിച്ചു. ഇപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്‍റും കണ്ണൂർ ലേബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായും നിലവിൽ പ്രവർത്തിക്കുകയായിരുന്നു.ഭാര്യ – ശ്രീശ. മകൾ – സൂര്യ , ശ്രുതി.

Top