രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സുധാകരൻ !സര്‍ക്കാറിന്റെ അഴിമതി ഒന്നൊന്നായി പുറത്തുകൊണ്ടുവന്നത് ചെന്നിത്തല.

കണ്ണൂര്‍: കേരളത്തില്‍ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തല ആയിരിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. ഒരു സ്വകാര്യ ചാനലില്‍ നടത്തിയ സര്‍വെക്കെതിരെയും സുധാകരന്‍ സംസാരിച്ചു. ‘യുഡിഎഫിന്റെ വരാന്‍ പോകുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയാണെന്നും ചെന്നിത്തലയെ തരം താഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് ചാനലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നുമാണ് സുധാകരന്റെ ആരോപണം.. എല്‍ഡിഎഫിന്റെ അഴിമതി ഒന്നൊന്നായി പുറത്തു കൊണ്ടുവന്നത് ചെന്നിത്തലയാണ്. പിണറായിക്ക് വേണ്ടി നടത്തിയ സര്‍വ്വേയാണ് സ്വകാര്യ ചാനല്‍ നടത്തിയതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

പിണറായിയെ പ്രൊജക്ട് ചെയ്യാന്‍ കോടികള്‍ വാരിക്കോരി ചെലവാക്കുന്നുണ്ട്. സിപിഎമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സര്‍വ്വേ ആണിതെന്നും കെ സുധാകരന്‍ ആരോപിച്ചു. അതേസമയം കൊവിഡ് കാലത്ത് അടക്കം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി കഥകള്‍ തുറന്ന് കാണിച്ചെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സജീവമായ കെസി വേണുഗോപാലിന്റെ പേര് വരെയും നേതൃമാറ്റ ചര്‍ച്ചകളില്‍ സജീവവുമാണ്. അതേസമയം പ്രതിപക്ഷ നേതാവിനപ്പുറത്ത് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ 47 ശതമാനം പേര്‍ പിന്തുണച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചത് സര്‍വെയില്‍ പങ്കെടുത്ത 13 ശതമാനം പേര്‍.

Top