ശബരിമലയിൽ എത്തിയ യുവതിയുടെ ഭർത്താവ് സിപിഎമ്മിന്റെ ഗുണ്ട; സിപിഎമ്മിനു വേണ്ടി കൊല നടത്തിയ അഭിലാഷ് ഭാര്യയെ സന്നിധാനത്ത് എത്തിച്ചത് കത്തിമുനയിൽ; മലകയറിയില്ലെങ്കിൽ കുഞ്ഞുങ്ങളെ കൊല്ലുമെന്ന ഭീഷണിയ്ക്ക് മുന്നിൽ കണ്ണീരോടെ അഞ്ജു സമ്മതിച്ചു

സ്വന്തം ലേഖകൻ

സന്നിധാനം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സന്നിധാനത്ത് മല കയറാനെത്തിയ യുവതിയെ ഭർത്താവ് എത്തിച്ചത് കത്തിമുനയിൽ നിർത്തി. രണ്ടു കുട്ടികളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഞ്ജുവിനെ അഭിലാഷ് പമ്പയിൽ എത്തിച്ചത്. ചേർ്ത്തല സ്വദേശി അനിൽകുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സിപിഎം പ്രവർത്തകനും, ഗുണ്ടയുമായ അഭിലാഷ്. 2016 ൽ കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട അഭിലാഷിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം പമ്പയിൽ എത്തിയ യുവതി ഒടുവിൽ മടങ്ങിപ്പോകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ, ഭാര്യയെയും കുട്ടികളെയുമായി മല കയറുമെന്ന് പ്രഖ്യാപിച്ച് അഭിലാഷ് പമ്പയിൽ തന്നെ തുടർന്നതോടെ സ്ഥിതിഗതികൾ അതി രൂക്ഷമായി.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ഇവർ പമ്പ പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. നിലയ്ക്കലിൽ നിന്നും പമ്പ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി തനിയ്ക്ക് മല കയറാൻ സംരക്ഷണം അനുവദിക്കണമെന്ന് ആവ്ശ്യപ്പെട്ടത്. യുവതി പമ്പയിൽ എത്തിയതായി വിവരം അറിഞ്ഞതോടെ പമ്പയിൽ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ നാമജപം ആരംഭിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറിന്റെ നേതൃത്വത്തിലായിരുന്നു പമ്പയിൽ പ്രതിഷേധ നാമജപം നടത്തിയത്.
പമ്പ പോലീസ് കൺട്രോൾ റൂമിലാണ് യുവതിയെ എത്തിച്ച ശേഷം പൊലീസ് സംഘം ഇവിടെ യുവതിയും ഭർത്താവുമായി ചർച്ച നടത്തി. യുവതി മടങ്ങിപ്പോകാൻ തയ്യാറായെങ്കിലും ഭർത്താവ് ഇതിനു സന്നദ്ധനായില്ല. ഭർത്താവിന്റെ സമ്മർദം സഹിക്കാനാവാതെയാണ് താൻ സന്നിധാനത്ത് എത്തിയതെന്നായിരുന്നു യുവതിയുടെ മറുപടി.
ചിത്തിര ആട്ട തിരുനാളിന് ശബരിമല നട തുറന്നതോടെ ആയിരക്കണക്കിനു ഭക്തരാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി, ആർഎസ്എസ് നേതാക്കൾ എന്നിവർ അടക്കമുള്ളവരാണ് ശബരിമലയിൽ തമ്പടിച്ച് സമരത്തിനു നേതൃത്വം നൽകുന്നത്.
ഇതിനിടെ സന്നിധാനത്ത് എത്തിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുവതിയുടെ ഭർത്താവ് അഭിലാഷ്. ഇതിനിടെ യുവതിയുടെയും അഭിലാഷിന്റെയും ബന്ധുക്കളെയും വിളിച്ചു വരുത്തി പൊലീസ് ചർച്ച നടത്തുകയാണ്. എന്നാൽ, ഇതുവരെയും ഇവർ പിന്മാറാൻ തയ്യാറായിട്ടില്ല.
ഇതിനിടെ യുവതിയുടെ ചേർത്തലയിലെ വീട്ടിലേയ്ക്ക് നാമജപ ഘോഷയാത്ര നടത്തി ഒരു സംഘം പ്രതിഷേധം ഉയർത്തി. ഇതോടെ യുവതിയുടെ വീടിനുള്ള സുരക്ഷ പൊലീസ് വർധിപ്പിച്ചിട്ടുണ്ട്.
വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ പല തവണ ചോദ്യം ചെയ്തതോടെയാണ് യുവതി തനിക്കു മേലുള്ള സമ്മർദനം തുറന്ന് പറയാൻ തയ്യാറായത്. ചേർത്തലയിലെ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ബന്ധു കൂടിയാണ് അഭിലാഷ്. കടുത്ത സിപിഎം പ്രവർത്തകനായ അഭിലാഷിനു പക്ഷേ പാർട്ടിയിൽ സ്ഥാനങ്ങളൊന്നുമില്ല. തന്ത്രപൂർവം ഭാര്യയെ സന്നിധാനത്ത് എത്തിച്ച് പ്രശ്‌നമുണ്ടാക്കുകയാണ് അഭിലാഷ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് വ്യക്തമാകുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top