പതിനെട്ടാം പടി ചവിട്ടിയില്ല, കയറിയത് വടക്കേ നട വഴി: യുവതികളെ പോലീസ് നടയിലെത്തിച്ചത് ഇങ്ങനെ…

സന്നിധാനം: ചരിത്രമെഴുതി രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ആദ്യം എത്തി പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോയ കനകദുര്‍ഗയും ബിന്ദുവുമാണ് ഇന്ന് ദര്‍ശനം നടത്തിയത്. പോലീസ് സുരക്ഷ ഒരുക്കിയെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. മഫ്തിയില്‍ പോലീസ് സുരക്ഷ നല്‍കിയാണ് യുവതികള്‍ എത്തിയത്. ഇരുവരും ഇന്ന് പുലര്‍ച്ചെ 1 മണിയോടെ പമ്പയില്‍ എത്തിയ ഇരുവരും മൂന്നരയോടെയാണ് ദര്‍ശനം നടത്തിയത്.

ഇരുവരും ദര്‍ശനത്തിനെത്തിയത് ഇങ്ങനെ:
ഇരുമുടികെട്ടില്ലാതെ വിഐപി ലോഞ്ച് വഴിയാണ് ഇവരെ പോലീസ് ദര്‍ശനത്തിന് എത്തിയത്. ബിന്ദുവും കനക ദുര്‍ഗയും പമ്പയില്‍ എത്തിയാല്‍ ദര്‍ശനം സാധ്യമാക്കി നല്‍കാമെന്ന് പോലീസ് ഉറപ്പു നല്‍കുകയായിരുന്നത്രെ. ഇതോടെയാണ് ഇന്ന് പുലര്‍ച്ചെ ഇരുവരും മലചവിട്ടിയത്. പോലീസ് പിന്തിരിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്ന് ഇരുവരും വ്യക്തമാക്കി. ഭകതര്‍ ചിലര്‍ കണ്ടപ്പോള്‍ സ്ത്രീകള്‍ ദര്‍ശനം നടത്തുന്നുവെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയെന്നും ഒരു പ്രതിഷേധവും ഇല്ലാതെ ദര്‍ശനം നടത്തിയെന്നും ബിന്ദുവും കനകദുര്‍ഗയും വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമങ്ങളും വിഐപികളും ക്ഷേത്ര പരിസരത്തേക്ക് പതിനെട്ടാം പടി കയറാതെ എത്തുന്ന കനത്ത സുരക്ഷയുള്ള വടക്കേ വശത്തുള്ള ഗേറ്റ് വഴിയാണ് യുവതികളാണ് ക്ഷേത്ര പരിസരത്തേക്ക് എത്തിയത്. അവിടെ നിന്ന് കൊടിമര ചുവടിന്റെ മുമ്പിലൂടെ ക്യൂവില്ലാതെ ക്ഷേത്രത്തിനകത്തേക്ക് യുവതികളെ ദര്‍ശനത്തിനായി കടത്തി വിടുകയായിരുന്നു.

കോഴിക്കോട് മലപ്പുറം സ്വദേശികളായ കനക ദുര്‍ഗയും ബിന്ദുവും കഴിഞ്ഞ ഡിസംബര്‍ 24 ന് ശബരിമലയില്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങുകയായിരുന്നു. അതേസമയം യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ ആചാരപരമായ ശുദ്ധക്രിയകള്‍ ചെയ്യണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കി.

Top