നിലയ്ക്കലില്‍ ഏഷ്യാനെറ്റിന് നേരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം, കിട്ടുന്നിടത്ത് വെച്ച് തല്ലാന്‍ മറക്കരുതേ എന്ന് ആഹ്വാനം

പമ്പ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ അക്രമാസക്തമാകുന്നു. മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നിലയ്ക്കലിലും നടക്കുകയാണ്. വനിതാ മാധ്യമപ്രവര്‍ത്തകരോടാണ് കൂടുതലായും പ്രക്ഷോഭകാരികള്‍ കലാപമുയര്‍ത്തുന്നത്. എന്നാല്‍ അയ്യപ്പഭക്തരെന്ന ലേബലില്‍ അക്രമം അഴിച്ചുവിടുന്നവരുടെ മുന്നില്‍ വര്‍ധിത വീര്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്.

കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ നടന്ന സംഘര്‍ഷത്തില്‍ ഏഷ്യാനെറ്റ് ചാനലിലെ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായി. അവരുടെ ഡിഎസ്എന്‍ജി വാഹനം തകര്‍ക്കുകയും ക്യാമറ തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. വനിതാ റിപ്പോര്‍ട്ടര്‍മാരടക്കമുള്ള റിപ്പോര്‍ട്ടര്‍മാരെ ഭക്തന്മാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ബോധപൂര്‍വ്വമാണെന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്.

post against asianet

സാമൂഹ്യമാധ്യമങ്ങളിലൂടെ ഏഷ്യാനെറ്റിനെതിരെ അക്രമം നടത്താന്‍ ബിജെപി അനുകൂലികള്‍ ആഹ്വാനം ചെയ്തിരുന്നതിന് തെളിവുമുണ്ട്. ” നിലയ്ക്കലില്‍ സംഘര്‍ഷം ഉണ്ടാവുകയാണെങ്കില്‍ ഏഷ്യാനെറ്റ് മാധ്യമ സംഘത്തെ കിട്ടുന്നിടത്ത് വെച്ച് തല്ലാന്‍ മറക്കരുതേ..ഒരപേക്ഷയാണ്” എന്ന് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നയാള്‍ ഫേസ്ബുക്കിലൂടെ അഹ്വാനം ചെയ്തിട്ടുണ്ട്.

ഇരുന്നൂറ്റിയമ്പതിലേറെ പേരാണ് ഈ ആക്രമണ ആഹ്വാനം ഷെയർ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സംപ്രേഷണം തടസ്സപ്പെടുത്താൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകപ്രചാരണവുമുണ്ടായി. അയ്യപ്പഭക്തരുടേതെന്ന പേരിൽ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ചാനൽ സംപ്രേഷണം തടസ്സപ്പെടുത്താനുള്ളആഹ്വാനങ്ങൾ പ്രചരിച്ചത്. ‘അയ്യപ്പധർമസേന, കോഴിക്കോട്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് 8891181193 എന്നനമ്പറിൽ നിന്ന് ചാനലിന്‍റെ തത്സമയ സംപ്രേഷണം തടസ്സപ്പെടുത്താൻ ഷനോജ് എന്ന ഐഡിയിലുള്ള ആൾ ആഹ്വാനം ചെയ്തത്. ഈ സന്ദേശവും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് തത്സമയസംപ്രേഷണത്തിന് ഉപയോഗിക്കുന്ന ഡിഎസ്എൻജി വാഹനം നിലയ്ക്കലിൽ ആക്രമിയ്ക്കപ്പെട്ടത്.

മീടൂ ഏഷ്യാനെറ്റിലും; ചീഫ് പ്രൊഡ്യൂസറിനെതിരെ ആരോപണം, പരാതി നല്‍കിയിട്ടും ചാനല്‍ നടപടിയെടുത്തില്ലെന്ന് വെളിപ്പെടുത്തല്‍ ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും, എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറിയതായി രേഖകള്‍; പായ്ച്ചിറ നവാസിന്റെ പരാതിയിലുള്ള അന്വേഷണം ഊര്‍ജിതം; വ്യക്തമായ രേഖകള്‍ വിജിലന്‍സിന് നിങ്ങളുടെ വിരട്ടിൽ പണിനിർത്തി പോകാൻ വേറെ ആളെ അന്വേഷിക്കുക; തെറി പറഞ്ഞും അച്ഛന് വിളിച്ചും പേടിപ്പിക്കാമെന്ന് കരുതുന്ന സൈബർ സഖാക്കളേ, നിങ്ങൾക്ക് നല്ല നമസ്‌കാരം!..സൈബർ സഖാക്കളുടെ പൊങ്കാലയ്ക്ക് മറുപടിയുമായി വിനു.വി.ജോൺ രശ്മി നായര്‍ ഏഷ്യാനെറ്റ് വെബ്ബില്‍ ലേഖന പരമ്പര തുടങ്ങി; ആദ്യ ലേഖനം പ്രസിദ്ധീകരിച്ച് നിമിഷങ്ങള്‍ക്കകം സംഭവിച്ചത് ഏഷ്യനെറ്റില്‍ ജോലിചെയ്യാന്‍ ഇനി ദേശസ്‌നേഹം തെളിയിക്കണം ! രാജീവ് ചന്ദ്രശേഖറിന്റെ വിവാദ നിര്‍ദ്ദേശങ്ങള്‍ പുറത്ത്
Latest
Widgets Magazine