ശബരിമല സ്വര്‍ണ്ണക്കൊള്ള; പരിശോധനകള്‍ക്കായി SIT സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പരിശോധനകള്‍ക്കായി ടകഠ സംഘം സന്നിധാനത്ത്. നട തുറന്ന ശേഷം ടകഠ സംഘത്തിന്റെ പരിശോധന തുടങ്ങും. മിഥുന മാസ പൂജകള്‍ക്കായി അല്പസമയത്തിനകം നട തുറക്കും. പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കി പരിശോധിക്കും. സാമ്പിള്‍ ശേഖരണം ഇന്നുണ്ടാകില്ല.

ഇത്തവണ പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് സാമ്പിള്‍ ശേഖരണം. കട്ടളപ്പാളിയുടെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നടപടി. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിള്‍ ശേഖരിക്കും. കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കട്ടിളപ്പാളികള്‍ക്ക് മുകളില്‍ ശിവരൂപവും വ്യാളീ രൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ദ്വാരപാലക ശില്‍പ്പങ്ങളോടൊപ്പം വേര്‍ത്തിരിച്ചെടുത്തെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. കട്ടിളപ്പാളികളില്‍ ഘടിപ്പിച്ച ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍, രാശി ചിഹ്നം ആലേഖനം ചെയ്ത രണ്ട് പാളികള്‍, കട്ടിളപ്പടിക്ക് മുകളിലെ പ്രഭാമണ്ഡല പാളികള്‍ എന്നിവയടക്കം 7 പാളികളികളില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.

മറ്റ് പാളികളോടൊപ്പം ചെന്നൈ സ്മാര്‍ട് ക്രിയേഷനില്‍ എത്തിച്ചാണ് ഈ സ്വര്‍ണവും വേര്‍തിരിച്ചതെന്നും ഇത് കണ്ടെത്തേണ്ടതുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും. നേരത്തെ ദ്വാരപാലക ശില്പങ്ങള്‍, കട്ടിള പാളികള്‍ എന്നിവയില്‍ നിന്ന് വലിയ ഭാഗങ്ങള്‍ മുറിച്ചെടുത്ത് ജംഷദ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമാണ് ഈ പരിശോധനാ ഫലങ്ങള്‍

 

Top