ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി. തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ചോദ്യം ചെയ്യല്‍. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലായിരുന്നു ചോദ്യം ചെയ്യല്‍. പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.

2019ലെ കേസുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 2025ലും സമാനമായ രീതിയില്‍ സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ കേസില് പിഎസ് പ്രശാന്ത് അടക്കമുള്ള ആളുകളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഈ കേസിലാണ് ചില വ്യക്തതയ്ക്കായി വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല സ്വര്‍ണപ്പാളിക്കവര്‍ച്ച കേസില്‍ എസ്ഐടി സംഘം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് വീണ്ടും സന്നിധാനത്ത് പരിശോധന നടത്തിയിരുന്നു. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്ത് തൂക്കം പരിശോധിക്കുകയും ചെയ്തു. മിഥുനമാസ പൂജകള്‍ക്ക് ശബരിമല നട തുറന്നതോടെയാണ് എസ്ഐടി സംഘമെത്തിയത്. തിരുവാഭരണ കമീഷണര്‍ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്തത്. ലീഗല്‍ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന.

 

Top