ശബരിമല സ്ത്രീ പ്രവേശനം: വിധിയെ സ്വാഗതം ചെയ്യുന്നു; വിധി എൽഡിഎഫ് സർക്കിന്റെ നിലപാടിന് അനുകൂലം: കോടിയേരി

തിരുവനന്തപുരം: ലിംഗവിവേചനം എടുത്ത് മാറ്റി പ്രായഭേദമെന്യേ എല്ലാ സ‌്ത്രീകൾക്കും ശബരിമല ക്ഷേത്രത്തിൽ ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന സുപ്രീംകോടതിയുടെ വിധി ചരിത്രപരമാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിൽ വലിയൊരു കാൽവയ‌്പാണ് ഈ വിധിന്യായത്തിലൂടെ പരമോന്നത കോടതി നടത്തിയിട്ടുള്ളത്.ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. സ്ത്രീവിവേചനം എല്ലാ മേഖലയില്‍ നിന്നും അവസാനിപ്പിക്കുന്നതിന് സഹായകമായ വിധിയാണ് ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീം കോടതി പ്രഖ്യാപിച്ചതെന്നും കൊടിയേരി പറഞ്ഞു.

സ്ത്രികളെ വിവേചനത്തോടെ കാണുന്നതും, വിവിധ മേഖലകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുമായ സമീപനത്തിനെതിരായ ശ്രദ്ധേയമായ വിധിന്യായമാണ് സുപ്രീം കോടതിയുടേത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് സംബന്ധിച്ച് സുപ്രീ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. ഇതില്‍ എല്‍ഡിഎഫിന്റെ നിലപാട് വ്യക്തമാക്കിയതാണ്. ഈ നിലപാടിന് അനുസൃതമായിട്ടുള്ള ഒരു വിധിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. വിധിനടപ്പിലാക്കുന്നതിന് ആവശ്യമായ പ്രായോഗിക നടപടികള്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ച് നടപ്പിലാക്കാണ്ടതുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവശാസ്ത്രപരമായി സ്ത്രീകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അതിലൊന്നാണ് മാസമുറ. ഇത് പോരായ്മയായി കണക്കാക്കുന്ന നിലവിലുള്ള മനോഭാവം ഉപേക്ഷിക്കണം. ആത്മവിശ്വാസം, മനോധൈര്യം, ആത്മാഭിമാനം ഇതെല്ലാം ഇല്ലാതാക്കാനുള്ള ഒന്നായി മാസമുറയടക്കമുള്ള ജൈവപ്രക്രിയകളെ പെരുപ്പിച്ചുകാട്ടുന്നത് അവസാനിപ്പിക്കണം. മാസമുറയുടെ പേരുപറഞ്ഞ് സ്ത്രീക്ക് ഒരവസരവും നിഷേധിക്കാന്‍ പാടില്ല. നമ്മൾ ഒരു പുരോഗമനസമൂഹമാണ് എന്നത് ആരും മറന്നുപോകരുതെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Top