ചില മാധ്യമങ്ങള്‍ ഏലസ് കെട്ടിയെന്ന അപവാദ പ്രചരണങ്ങള്‍ നടത്തുന്നു; അത് പ്രമേഹം പരിശോധിക്കാനുള്ള ചിപ്പാണെന്ന് കോടിയേരി

chip

തിരുവനന്തപുരം: മാധ്യമങ്ങള്‍ തന്റെ മുഖത്ത് കരിവാരിത്തേക്കാന്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഏലസ് കെട്ടിയെന്ന പരാമര്‍ശമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. തന്റെ കൈയില്‍ കെട്ടിയിരിക്കുന്നത് ഏലസ് അല്ല, ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. അത് പ്രമേഹം പരിശോധിക്കാനുള്ള ചിപ്പാണെന്നും കോടിയേരി പറഞ്ഞു.

ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റീസ് സെന്ററില്‍ ചികിത്സയിലാണ് താന്‍. ഒരാഴ്ചമുമ്പാണ് ശരീരത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ നിരന്തരം പരിശോധിക്കാന്‍ ചിപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയത്. അത് ശരീരത്തോടു ഘടിപ്പിക്കാനാണ് കൈയില്‍ കെട്ടിയത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനമായ കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിട്ടറിംഗ് ഡയറിയുടെ ഭാഗമായുള്ള ചിപ്പാണ് അത്.

ഇതാണ് ചാനലിന്റെ പരിപാടിയില്‍ താന്‍ ഏലസ് കെട്ടിയിട്ടുണ്ടെന്ന പേരില്‍ നല്‍കിയത്. തുടര്‍ന്നു ചില വെബ്സൈറ്റുകളും കോടിയേരിയെ കരിവാരിത്തേക്കാന്‍ ഇതുപയോഗിച്ചു ശ്രമിച്ചിരുന്നു. മാധ്യമങ്ങള്‍ സംഭവങ്ങളെ വളച്ചൊടിക്കുന്നതു പതിവാണ്. ഇക്കാര്യത്തില്‍ കാട്ടിയതു ശരിയായില്ലെന്നും കോടിയേരി കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു.

 chip

ഒരാഴ്ച മുമ്പാണ് ചിപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയത്. രണ്ടാഴ്ച കഴിയുമ്പോള്‍ ഇതെടുത്തുമാറ്റി രക്തസമ്മര്‍ദവും പ്രമേഹവും പരിശോധിക്കും. ഇതിന്റെ ഫലം പരിശോധിച്ചാണ് ഇപ്പോഴത്തെ മരുന്നിന്റെ അളവ് കുറയ്ക്കണോ കൂട്ടണോ എന്നും ഭക്ഷണക്രമത്തില്‍ വരുത്തേറ്റ മാറ്റങ്ങളും തീരുമാനിക്കുന്നത്. വിദേശരാജ്യങ്ങളില്‍ പ്രമേഹരോഗം നിര്‍ണയിക്കാന്‍ ഉപയോഗിക്കാന്‍ ഉപയോഗിക്കുന്നതാണ് ഈ ചിപ്പെന്നും കോടിയേരി പറഞ്ഞു.

Top