ന്യുഡൽഹി :അയ്യപ്പവിശ്വാസി കൂട്ടായ്മയുടെ അനവസരത്തിലുള്ള ഹർജി വീണ്ടും തള്ളി.അയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ് വീണ്ടും ഹർജിയുമായി ചെന്നവർക്ക് കോടതിയിൽ നിന്നും കിട്ടിയത് .എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് കൊണ്ടുളള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത് . ജനുവരി 22 വരെ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് അയ്യപ്പവിശ്വാസികളുടെ കൂട്ടായ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമല വിഷയത്തിലെ തീര്‍പ്പിന് ജനുവരി 22 വരെ കാത്തിരിക്കാനും സുപ്രീം കോടതി് ആവശ്യപ്പെട്ടു. അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്മയ്ക്ക് വേണ്ടി അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് സുപ്രീം കോടതിയില്‍ വാക്കാലുളള ആവശ്യം ഉന്നയിച്ചത്. പുനപരിശോധനാ ഹര്‍ജികളില്‍ 22ന് മുന്‍പ് വാദം കേള്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീം കോടതി ഇന്നലെ തീരുമാനിച്ചിരുന്നു. യുവതീപ്രവേശം അനുവദിച്ച വിധിക്കു സ്റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലേയും വ്യക്തമാക്കിയിരുന്നു. ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് മൊത്തം 49 ഹർജികളാണ് ഇന്നലെ ചേംബറിൽ പരിഗണിച്ചത്. ഇവയിൽ 14 എണ്ണം പുനഃപരിശോധനാ ഹർജികളായി അംഗീകരിച്ചിരുന്നു. ബാക്കി 35 എണ്ണം പുനഃപരിശോധനാ ഹർജി നൽകാൻ അനുമതി ചോദിച്ചുള്ള അപേക്ഷകളായിരുന്നു
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സ്‌റ്റേയുടെ കാര്യത്തില്‍ തീരുമാനം വേണമെന്ന് അഭിഭാഷകന്‍ വീണ്ടും ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് അംഗീകരിക്കാന്‍ തയ്യാറായില്ല. കാര്യങ്ങള്‍ വിശദീകരിക്കാന്‍ രണ്ട് മിനുട്ട് സമയം ആവശ്യപ്പെട്ടുവെങ്കിലും അതും അനുവദിക്കാതെ കോടതി മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുകയായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ റിവ്യൂ ഹര്‍ജികളും റിട്ട് ഹര്‍ജികളും ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലുളള ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹർജികൾ ജഡ്ജിമാരുടെ ചേംബറിൽ പരിഗണിച്ചു തീരുമാനമെടുത്താൽ പോരാ, കോടതിയിൽ വാദം കേട്ട് തീർപ്പാക്കണമെന്ന് ഒട്ടുമിക്ക ഹർജിക്കാരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മാത്രമാണ് ജഡ്ജിമാർ ഇന്നലെ തീരുമാനമെടുത്തത്. അതായത്, നിലവിലെ പുനഃപരിശോധനാ ഹർജികളും മറ്റ് അപേക്ഷകളും ജനുവരി 22ന് കോടതിയിൽ പരിഗണിക്കാം .യുവതീപ്രവേശ വിധി നടപ്പാക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തെയും ആചാരങ്ങളെയും ബാധിക്കുമെന്നാരോപിച്ചുള്ള 3 റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ച് ഇന്നലെ രാവിലെ പരിഗണിച്ചു. പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാനിരിക്കെ റിട്ട് ഹർജികളിൽ നിലപാടു പറയുന്നത് ഉചിതമാവില്ലെന്നും പുനഃപരിശോധനാ ഹർജികളിലെ ഉത്തരവിനുശേഷം അവ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇതോടെ മണ്ഡല മകരവിളക്ക് കാലത്ത് നട തുറക്കുമ്പോള്‍ യുവതികള്‍ എത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ നല്‍കേണ്ടി വരും.