തിരക്കിലും നടപന്തല്‍ തുറന്നുകൊടുക്കാതെ പോലീസ്: വിരിവെക്കാന്‍ കാട് കയ്യടക്കി ഭക്തര്‍

സന്നിധാനം: ഇന്ന് മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടയിലാണ് പോലീസിന്റെ നടപടികള്‍ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത്. സന്നിധാനത്തെ വലിയനടപ്പന്തലില്‍ ഭക്തര്‍ക്ക് പൊലീസിന്റെ വിലക്ക്. നിരോധനാജ്ഞയുടെ പേരിലാണ് വലിയനടപ്പന്തല്‍ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നിഷേധിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെ ഭക്തജനപ്രവാഹത്തില്‍ സന്നിധാനം നിറഞ്ഞപ്പോഴും വലിയനടപ്പന്തലിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാതെ പൊലീസ് തിരിച്ചയയ്ക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിരിവയ്ക്കാന്‍ ഇവിടം തുറന്ന് കൊടുക്കണമെന്ന് മണ്ഡലകാലയളവില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ദര്‍ശനം നടത്തിയവര്‍ വിവിധയിടങ്ങളില്‍ വിരിവച്ച് തങ്ങുകയാണ്. ദേവസ്വം ബോര്‍ഡ് ഒരുക്കിയ ഇടങ്ങളെല്ലാം നേരത്തെ തന്നെ പലസംഘങ്ങളും കൈയടക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം എത്തിയവര്‍ക്ക് കാട്ടുപ്രദേശങ്ങളിലേക്ക് കയറേണ്ട അവസ്ഥ സംജാതമായെങ്കിലും പൊലീസിന്റെ സമീപനത്തില്‍ മാറ്റമുണ്ടായില്ല.

Top