ശബരിമല: ശബരിമലയില്‍ കനത്ത പോലീസ് സുരക്ഷ. കഴിഞ്ഞ മാസം യുവതികള്‍ എത്തിയതിനെത്തുടര്‍ന്ന് വലിയ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ഇന്ന് ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കും. ഇതിനായി കനത്ത സുരക്ഷയാണഅ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങളെ കാണുന്നതിന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് പോലീസ് വിലക്ക് കല്‍പ്പിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, സുരക്ഷാ തയ്യാറെടുപ്പിനെയും മറ്റ് സന്നാഹങ്ങളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലീസ് അധികൃതരും തയ്യാറാകുന്നില്ല.
സന്നിധാനത്തുള്ള തന്ത്രിയുടെ മുറിക്ക് മുന്നില്‍ മൊബൈല്‍ ജാമറും പോലീസ് സ്ഥാപിച്ചിട്ടുണ്ട്. സോപാനത്തും സന്നിധാനത്തിന്റെ പരിസര പ്രദേശങ്ങളിലും ഇത്തരത്തില്‍ ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ മാധ്യമങ്ങളും ഈ നിയമം പാലിക്കണമെന്നാണ് പോലീസിന്റെ നിലപാട്. സന്നിധാനത്ത് മൊബൈല്‍ ജാമറുകളും എത്തിച്ചിട്ടുണ്ട്. സോപാനത്തിലും സന്നിധാനത്തിന്റെ പരിസര പ്രദേശങ്ങളിലുമാണ് മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയാനാണ് ജാമറുകള്‍ എത്തിച്ചിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.