വിവാദങ്ങള്‍ക്കിടെ ഒറ്റയ്ക്ക് മല കയറാന്‍ മേരി സ്വീറ്റി, ഞാനും ഭക്തയാണ്…

പമ്പ: സബരിമലയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ഒറ്റയ്ക്ക് മല കയറാന്‍ കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റി. ഒറ്റയ്ക്ക് മല കയറണമെന്ന് തന്റെ ആഗ്രമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 46 കാരിയെന്ന് സ്വയം പറയുന്ന ഇവര്‍ പമ്പയിലെത്തി. പോലീസ് കൂടുതല്‍ സുരക്ഷയൊരുക്കിയതിന് ശേഷം കയറാമെന്ന് പോലീസ് അധികൃതര്‍ ഇവരോട് പറഞ്ഞിട്ടുണ്ട്.

അയ്യപ്പനെ കാണണം, അനുഗ്രഹം വാങ്ങണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് തീരുമാനമെടുത്തതിന് ശേഷം കയറ്റാമെന്നും പോലീസ് പറയുന്നു. ഒറ്റയ്ക്കാണ് ഇവര്‍ കാനന പാത വഴി എത്തിയത്. വിജയദശമി ദിനത്തില്‍ അയ്യപ്പനെ കാണണം..ഞാന്‍ ഭക്തയാണ് എന്ന് ഇവര്‍ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞു.

Top