
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അതിനിടയില്‍ പ്രതികരണവുമായി തന്ത്രി കുടുംബം രംഗത്തെത്തി. അയ്യപ്പദര്‍ശനത്തിനായി സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ ക്ഷേത്രം അടച്ചിടുന്നത് ആലോചിക്കേണ്ടി വരുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. തുലാമാസ പൂജകള്‍ക്കായി നട തുറക്കാനെത്തിയ തന്ത്രി പമ്പയില്‍ മാധ്യമങ്ങളോടു പറഞ്ഞതാണിത്. ഏതെങ്കിലും ഒരു സ്ത്രീ ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
യുവതികള്‍ കയറിയാല്‍ ആചാരം ലംഘിക്കപ്പെടും. വിശ്വാസികളായ സ്ത്രീകള്‍ അങ്ങനെ ചെയ്യില്ലെന്നാണ് ഞാന്‍ കരുതുന്നത്.
യുവതികള്‍ കയറിയാല്‍ താന്ത്രിക കര്‍മ്മങ്ങള്‍ ലംഘിക്കപ്പെടും. എന്ന് കരുതി ക്ഷേത്രനട അടച്ചിടാനാകില്ല. അതും ആചാരങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നട തുറന്നിട്ടാലും യുവതികള്‍ പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, അതാണ് പോംവഴിയെന്നും തന്ത്രി പറഞ്ഞു.
നേരത്തെ നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതായി മുന്‍നിര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പിന്തള്ളിയാണ് ഇപ്പോള്‍ തന്ത്രിയുടെ പ്രതികരണം.