തിരുവനന്തപുരം :അരുവിക്കര എംഎല്‍എയും അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരീ നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും തമ്മിലുള്ള വിവാഹാം അടുത്തദിവസം നടക്കും .ഗായികയായ സബ്കളക്ടര്‍ എന്ന് പേരെടുത്ത ദിവ്യയും ശബരീനാഥും ജെബി ജംഗ്ഷനില്‍ എത്തിയപ്പോള്‍ പങ്കു വെച്ചതാകട്ടെ പ്രണയ വിശേഷങ്ങളും. കാമുകനായ ശബരി മസിലു പിടിക്കുമ്ബോള്‍ തന്നെ ദിവ്യ പാട്ടുപാടും, ഇതോടെ ടെന്‍ഷനും മാറും. ഇക്കാര്യം ശബരി തന്നെയാണ് ജെബി ജംഗഷനില്‍ പറഞ്ഞത്. ഇത് കേട്ടതോടെശബരിക്ക് ആദ്യമായി പാടിക്കൊടുത്ത പ്രണയ ഗാനം ആലപിക്കാനും ദിവ്യ മറന്നില്ല.
മണിരത്നത്തിന്റെ മോഹന്‍ലാല്‍ ചിത്രമായ ഇരുവറിലെ നറുമുഖിയെ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ദിവ്യ ആദ്യമായി ശബരിനാഥിന് പാടികൊടുത്തത്. ജെ ബി ജംഗ്ഷനില്‍ ദിവ്യ ആ ഗാനമാലപിക്കുന്നതും ശബരി എല്ലാം മറന്ന് ഗാനം ആസ്വദിക്കുന്നതും കാണാം. ജൂണ്‍ 30ന് രാവിലെ 9.30നും 10.15നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. വൈകുന്നേരം നാലു മണി മുതല്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലും ജൂലൈ രണ്ടിന് ആര്യനാട് വി.കെ ഓഡിറ്റോറിയത്തിലുമായാണ് വിവാഹ സല്‍ക്കാരം നടക്കുന്നത്.
ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് 2015ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശബരീനാഥന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശബരീനാഥന്‍ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെകും ഗുര്‍ഗാവോണിലെ എംഡിഐയില്‍നിന്ന് എംബിഎയും പൂര്‍ത്തിയാക്കി.തിരുവനന്തപുരം പാല്‍കുളങ്കര സ്വദേശിയായ ദിവ്യ, മുന്‍ ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ്. സിഎംസി വെള്ളീരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തെരഞ്ഞെടുത്തത്. 2000ലെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മൂന്നാംറാങ്കും ഐഎഎസിന് 48ാം റാങ്കും നേടി.വിവാഹ ശേഷം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ സൽക്കാരമാണ് ഒരുക്കിയിട്ടുള്ളത്. വിവാഹത്തിന് ശേഷം അരുവിക്കര നിയോജക മണ്ഡലത്തിൽ വിവാഹ സൽക്കാരം നടക്കും. വിവാഹ ദിവസം വൈകുന്നേരം നാല് മുതൽ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററിലും ജൂലൈ രണ്ടിനു വൈകിട്ട് നാലുമുതൽ ആര്യനാട് വി.കെ. ഓഡിറ്റോറിയത്തിലുമാണ് വിവാഹ സൽക്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു