രാജസ്ഥാനിലും കോൺഗ്രസ് വീഴുന്നു !23 എംഎല്‍എമാര്‍ പൈലറ്റിനൊപ്പം. സച്ചിൻ ബിജെപിയിലേക്ക് .?മധ്യപ്രദേശിലും കോൺഗ്രസ് തകർച്ച! ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു

ജയ്പൂര്‍: രാജസ്ഥാനീളും കോൺഗ്രസ് സർക്കാർ വീഴുമെന്നു സൂചന .രാജസ്ഥാനില്‍ എംഎല്‍എമാരെയും കൊണ്ട് സര്‍ക്കാര്‍ വീഴത്താന്‍ ഇറങ്ങിയിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സീനിയര്‍ ടീം തന്നെ പൈലറ്റിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ പൈലറ്റ് മറുവശത്ത് ജ്യോതിരാദിത്യ സിന്ധ്യയെ കണ്ട് അമിത് ഷായിലേക്കുള്ള ദൂരം കുറച്ചിരിക്കുകയാണ്. ദില്ലിയിലേക്ക് ഒന്നും പറയാതെയാണ് സച്ചിന്‍ പൈലറ്റ് എത്തിയത്. സിന്ധ്യയെ പോലെയല്ല, പാര്‍ട്ടി വിടുമെന്നത് തന്റെ തീരുമാനമാണെന്നും ഭീഷണിയല്ലെന്നും പൈലറ്റ് അറിയിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധി നേരത്തെ സിന്ധ്യയുടെ കാര്യത്തില്‍ കടുംപിടുത്തം കാണിച്ചിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങളൊന്നും പരിഗണിച്ചിരുന്നില്ല. അതാണ് പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത്. എന്നാല്‍ 23 എംഎല്‍എമാരെ നിരത്തി പൈലറ്റ് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിരിക്കുന്നത്. ഇവര്‍ പാര്‍ട്ടി വിട്ടാല്‍ സര്‍ക്കാര്‍ മൂക്കുംകുത്തി താഴെ വീഴും.

അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബാഡ മലാഹ്ര മണ്ഡലത്തിലെ എംഎല്‍എയായ പ്രത്യുമ്‌ന സിംഗ് ലോധിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വരും ദിവസങ്ങളില്‍ ലോധിയെ പിന്തുണക്കുന്ന എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

24 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നത്. കോണ്‍ഗ്രസുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ലോധി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായും ഉമാ ഭാരതിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള ചുവടുമാറ്റം. പുതിയ മന്ത്രി സഭയില്‍ ലോധിയെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ചയാണ് സ്പീക്കര്‍ക്കു മുന്‍പാകെ ലോധി രാജി സമര്‍പ്പിച്ചത്. സ്പീക്കറുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ രാജിവെയ്ക്കുന്നതായി ലോധി ഒന്നു കൂടി അറിയിക്കുകയായിരുന്നു. ലോധിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ബാഡ മലാഗ്ര. ഈ സാഹചര്യത്തില്‍ ലോധി പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ സോണിയാ ഗാന്ധിയുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത് സച്ചിന്‍ പൈലറ്റിന് വലിയ ക്ഷീണമായിരുന്നു. സോണിയ വരുന്നതോടെ സീനിയര്‍ ടീം ഒന്നുകൂടി ശക്തരാവും. അശോക് ഗെലോട്ടിന് രാജസ്ഥാനില്‍ സമ്പൂര്‍ണ ആധിപത്യവും ലഭിക്കും. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരാന്‍ വലിയ താല്‍പര്യം കാണിക്കാതിരുന്നത് ഗെലോട്ടിനെ ചൊടിപ്പിച്ചിരിക്കുകയാണ്. കാത്തിരിപ്പിന് ഒരുപരിധിയുണ്ടെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായിട്ടാണ് സൂചന.

കോവിഡ് കാലത്ത് രാഹുല്‍ ഗാന്ധി തിരിച്ചുവരുമെന്ന് യുവനേതാക്കള്‍ക്ക് തോന്നിയിരുന്നു. എല്ലാവരും ശക്തമായി തന്നെ അതിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇതറിഞ്ഞ് അശോക് ഗെലോട്ടും കളം മാറ്റിയിരുന്നു. പരസ്യമായി ആവശ്യപ്പെട്ടാല്‍ രാഹുല്‍ തിരിച്ചുവരില്ലെന്ന് തിരിച്ചറിവിലായിരുന്നു ഈ നീക്കം. രാഹുലിന്റെ വരവ് നീളുമെന്ന് അറിഞ്ഞതോടെ യുവനേതാക്കള്‍ പലരും അതൃപ്തിയിലാണ്. ഇവരുടെ പരസ്യമായിട്ടുള്ള പ്രതിഷേധമാണ് പൈലറ്റ് വിമത നീക്കത്തിലൂടെ അറിയിച്ചത്. എല്ലാ യുവനേതാക്കളും മറ്റ് ഓപ്ഷനുകള്‍ തേടുമെന്നും പൈലറ്റ് പറയുന്നു.

Top