ന്യുഡൽഹി:സച്ചിൻ പൈലറ്റ് കോൺഗ്രസിന് പുറത്തേക്ക് തന്നെയെന്ന് സൂചന.ഗാന്ധി കുടുംബം പാർട്ടിക്ക് ഉള്ളിലേക്ക് തിരിച്ചുകൊണ്ടുവരാണ് ശ്രമിക്കുമ്പോൾ തന്നെ പുറത്താക്കാൻ മറ്റൊരു വിഭാഗം കഠിന പരിശ്രമം നടത്തുകയാണ് .കോൺഗ്രസിലേക്കു മടങ്ങാൻ തയാറാണെങ്കിൽ ദേശീയ നേതൃത്വം സംരക്ഷണമൊരുക്കാമെന്ന് സച്ചിൻ പൈലറ്റിനു പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ് നൽകിയിരുന്നു . രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായതോടെ അനുരഞ്ജന വഴി തേടി കഴിഞ്ഞ ദിവസം സച്ചിൻ ഫോണിൽ വിളിച്ചപ്പോഴാണു പ്രിയങ്ക ഇക്കാര്യം അറിയിച്ചത് എന്നാണു റിപ്പോർട്ട് .
മുഖ്യമന്ത്രിപദത്തിനായുള്ള അവകാശവാദം ഉപേക്ഷിച്ച്, ഉപാധികളില്ലാതെ മടങ്ങണം. ഉടൻ പദവികൾ തിരികെ നൽകില്ല. രാജസ്ഥാനിൽ ഗെലോട്ടിനു കീഴിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ദേശീയ രാഷ്ട്രീയത്തിലേക്കു മാറാം – പ്രിയങ്ക പറഞ്ഞു. ദേശീയതലത്തിലേക്കു വന്നാൽ എഐസിസി ജനറൽ സെക്രട്ടറി പദമാകും ഹൈക്കമാൻഡ് സച്ചിനു നൽകുക.എന്നാൽ സച്ചിൻ തിരിച്ചെത്തിയാൽ സംഘടനാ ചുമതലയുള്ള സെക്രട്ടറി സ്ഥാനം ആണ് വാഗ്ദാനം .അതിനാൽ തന്നെ തനിക്ക് എതിരാളിയായി വരുന്ന സച്ചിൻ പുറത്തേക്ക് പോകുന്നതോടെ ആശ്വസിക്കുന്നത് കെ സി വേണുഗോപാൽ ആണ് .
അതേസമയം സച്ചിൻ ബിജെപിയുമായി ചേർന്നു പാർട്ടിയെ ഒറ്റുകൊടുക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രതിസന്ധി തുടങ്ങിയതിനു ശേഷം മൂന്നാം തവണ ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രരും മറ്റു പാർട്ടികളിലെ എംഎൽഎമാരും പങ്കെടുത്തു.
അതെ സമയം സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന് പുറത്തേക്കെന്ന് നേതാക്കള്‍ ഉറപ്പിക്കുന്നു. ഇന്നത്തെ സംഭവവികാസങ്ങള്‍ ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. ഇനി സസ്‌പെന്‍സ് ബാക്കി നില്‍ക്കുന്ന കോടതിയില്‍ നടക്കുന്ന അയോഗ്യതാ വാദത്തില്‍ മാത്രമാണ്. ഇവരെ അയോഗ്യരാക്കാന്‍ കോടതി വിസമ്മതിച്ചാല്‍ നിയമസഭയില്‍ വലിയ അട്ടിമറി തന്നെ നടക്കും. എന്നാല്‍ ഗെലോട്ട് പാര്‍ട്ടിക്കുള്ളില്‍ വന്‍ സ്വാധീനം നേടി കഴിഞ്ഞു. സച്ചിന് തിരിച്ചുവരവില്ലാത്ത വിധം പഴുതുകളും അടച്ച് കഴിഞ്ഞു.
കെസി വേണുഗോപാലും മൂന്ന് തവണ പൈലറ്റിനെ വിളിച്ചിരുന്നു. തിരിച്ചുവരണമെന്ന രാഹുലിന്റെ സന്ദേശം കൈമാറുകയും ചെയ്തു. എന്നാല്‍ സച്ചിന്‍ മുഖ്യമന്ത്രി പദത്തിലാണ് ഉറച്ച് നിന്നത്. ഇതിന് പിന്നാലെ ഗാന്ധി കുടുംബവും സച്ചിനുമായി നേരിട്ട് സംസാരിച്ചിരുന്നു. തനിക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ ഉപദേശം ആവശ്യമില്ലെന്ന് സച്ചിന്‍ പ്രിയങ്ക ഗാന്ധിയോട് തുറന്ന് പറഞ്ഞു. ഇതാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഗാന്ധി കുടുംബം സച്ചിനുമായി അകന്നു. ഗെലോട്ടിന് കാര്യങ്ങള്‍ എളുപ്പമായി.
കെസി വേണുഗോപാലും മൂന്ന് തവണ പൈലറ്റിനെ വിളിച്ചിരുന്നു എന്നും റിപ്പോർട്ടുണ്ട് . തിരിച്ചുവരണമെന്ന രാഹുലിന്റെ സന്ദേശം കൈമാറുകയും ചെയ്തു. എന്നാല്‍ സച്ചിന്‍ മുഖ്യമന്ത്രി പദത്തിലാണ് ഉറച്ച് നിന്നത്. ഇതിന് പിന്നാലെ ഗാന്ധി കുടുംബവും സച്ചിനുമായി നേരിട്ട് സംസാരിച്ചിരുന്നു. തനിക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ ഉപദേശം ആവശ്യമില്ലെന്ന് സച്ചിന്‍ പ്രിയങ്ക ഗാന്ധിയോട് തുറന്ന് പറഞ്ഞു. ഇതാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഗാന്ധി കുടുംബം സച്ചിനുമായി അകന്നു. ഗെലോട്ടിന് കാര്യങ്ങള്‍ എളുപ്പമായി.
സച്ചിന്‍ തിരിച്ചുവരണമെന്ന് കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാന്‍ താല്‍പര്യമില്ല. രാജസ്ഥാന് പുറത്തേക്ക് സച്ചിനെ മാറ്റാമെന്നാണ് ഗാന്ധി കുടുംബം അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ ഇനി ഒരു സംസ്ഥാനത്തേക്ക് താനില്ലെന്ന് സച്ചിന്‍ തുറന്ന് പറഞ്ഞു. അതേസമയം സച്ചിന്‍ പൈലറ്റിനെ ഇനി ഒരിക്കലും ഹൈക്കമാന്‍ഡോ സംസ്ഥാനം നേതൃത്വമോ വിശ്വസിക്കില്ലെന്ന് നേതാക്കള്‍ തുറന്ന് സമ്മതിച്ചു.
ഗെലോട്ട് കഴിഞ്ഞ ദിവസം പൈലറ്റിനെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശം ഒരു തന്ത്രമായിരുന്നു. സച്ചിന്‍ ഒരിക്കലും പാര്‍ട്ടിയിലേക്ക് തിരിച്ചുവരില്ലെന്ന് ഇതിലൂടെ അദ്ദേഹം ഉറപ്പിച്ചു. സംസ്ഥാന സമിതിയിലെ പൈലറ്റ് പക്ഷക്കാരായ നേതാക്കളെ എല്ലാം ഗെലോട്ട് പദവിയില്‍ നിന്ന് നീക്കി. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് തന്നെ പൈലറ്റിനെ പുറത്താക്കാനുള്ള നീക്കമായിരുന്നു ഗെലോട്ട് നടത്തിയത്. ഇപ്പോള്‍ സംസ്ഥാന സമിതിയില്‍ മുഴുവന്‍ ഗെലോട്ട് പക്ഷമാണ്.