ഓഖിക്ക് പിന്നാലെ ആശങ്കയുണര്‍ത്തി സാഗര്‍; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് കടന്ന് പോയതിന് പിന്നാലെ ആശങ്കയുണര്‍ത്തുന്ന രീതിയില്‍ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി കൈവരിച്ചെന്നെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഈ ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഒഡീഷക്കാണ് ഭീഷണിയുയര്‍ത്തുന്നത്. ഇന്നു മുതല്‍ ഞായറാഴ്ചവരെ ഒഡീഷയില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂനമര്‍ദ്ദം ആന്ധ്രയിലേക്കും, തമിഴ്‌നാട് തീരങ്ങളിലെക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഇത് സംബന്ധമായി എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പുതിയ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് സാഗര്‍ എന്നാകും പേരെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇത്തരം ന്യൂനമര്‍ദ്ദങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്വാഭാവിമാണെങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. നവംബര്‍ 30 ന് ശ്രീലങ്കയ്ക്ക് തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിതമയാണ് ദിശമാറി അറബിക്കടലിലേക്ക് നീങ്ങിയത്.

Top