പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദു ദൈവങ്ങളെ പുഴയില്‍ ഒഴുക്കി; 180 ദലിത് കുടുംബങ്ങള്‍ ബുദ്ധമതത്തിലേയ്ക്ക്‌

സഹാറൻപുർ: പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് 180 ദലിത് കുടുംബങ്ങൾ ബുദ്ധമതത്തിൽ ചേരുന്നു. ഭീം സേനയിലെ പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൂടി നടപടി. ഉത്തർപ്രദേശ് സഹാറൻപൂരിലെ രുപാടി, ഇഗ്രി, കാപുർപുർ എന്നിവിടങ്ങളിൽനിന്നുള്ള ദലിത് കുടുംബങ്ങളാണ് മതംമാറ്റം പ്രഖ്യാപിച്ചത്. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങൾ നദിയിലൊഴുക്കിയശേഷമാണ് ദലിതർ ബുദ്ധമതം സ്വീകരിക്കുന്നത്.

അടുത്തിടെ നടന്ന വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചിച്ചെങ്കിൽ കൂടുതൽ ദലിത് കുടുംബങ്ങളും ബുദ്ധമതത്തിൽ ചേരുമെന്ന് ഇവർ ഭീഷണി മുഴക്കി. തങ്ങളുടെ സമുദായത്തെയും ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിനെയും പോലീസ് ബോധപൂർവം ലക്ഷ്യംവയ്ക്കുകയാണെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം തുടക്കത്തിൽ സഹാറൻപൂരിന്‍റെ വിവിധയിങ്ങളിൽ വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രക്ഷോഭകർ 20 വീടുകൾ അഗ്നിക്കിരയാക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. രജപുത്ര രാജാവ് മഹാറാണാ പ്രതാപിന്‍റെ ജൻമദിനാഘോഷവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.

Top