ഗാന്ധി ഹരിതസമൃദ്ധി ജൈവകൃഷി അഡ്വ. സജീവ്‌ജോസഫ് ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിന്‍കര: ഗാന്ധി ഹരിതസമൃദ്ധി, ഗാന്ധിമിത്രമണ്ഡലം, ലാല്‍ ബഹാദൂര്‍ ശാസ്ത്രി യൂത്ത് അഗ്രോമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര കുളത്തൂര്‍ പഞ്ചായത്തിലെ ഉച്ചക്കട ശ്രീചൈതന്യ സ്‌പെഷ്യല്‍സ്‌കൂളില്‍ ജൈവകൃഷി നടന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ്‌ജോസഫ് ഉദ്ഘാടനം ചെയ്തു. ഏകലവ്യാശ്രമം മഠാധിപതി പച്ചക്കറിതൈകള്‍ നട്ടു. ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാനസെക്രട്ടറി സനില്‍ കുളത്തിങ്കല്‍ അധ്യക്ഷനായിരുന്നു.
കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്‍സണ്‍, അഡ്വ. ബനഡിക്ട്, കുളത്തൂര്‍ ശ്രീധരന്‍ നായര്‍, ഉഷ, സാബു സി, കെ.ബി. ശ്രീകുമാര്‍, സിജോ സത്യന്‍, രാധാകൃഷ്ണന്‍, സുനില, എന്നിവര്‍ പങ്കെടുത്തു. ജൈവപച്ചക്കറി സ്വയംപര്യാപ്ത വിദ്യാലയമാക്കുകയാണ് ലക്ഷ്യം. വിഷമുക്ത പച്ചക്കറി പ്രചാരത്തിലെത്തിക്കുന്നതിനും, ശാരീരികവും മാനസികവുമായി തളര്‍ന്നവര്‍ക്ക് കഴിയുന്നതരത്തിലുള്ള തൊഴില്‍ മേഖലയും സാധ്യമാക്കുന്നതിനാണ് പ്രസ്തുത സ്‌പെഷ്യല്‍സ്‌കൂള്‍ തെരഞ്ഞെടുത്തത്. ശാരീരിക ക്ഷമതകുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കുന്നതിനും കര്‍മ്മസമിതി രൂപീകരിച്ചു.

Top