
കണ്ണൂര്‍ :മതവിദ്വേഷം വളര്‍ത്തുന്നതരത്തില്‍ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ ഐ.പി.സി. 153-എ വകുപ്പു പ്രകാരം കേസെടുത്തത് തികച്ചും സ്വാഗതാര്‍ഹമാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് പറഞ്ഞു. ആദരണീയനായ കെ.പി.സി.സി. പ്രസിഡന്റിനെ തരംതാണ പ്രയോഗത്തിലൂടെ ആക്ഷേപിക്കാന്‍ ശ്രമിച്ച വെള്ളാപ്പള്ളി പൊതുസമൂഹത്തിനുമുന്നില്‍ സ്വയം അവഹേളിതനാവുകയാണ് ചെയ്തത്. സമസ്ത മുന്നേറ്റയാത്ര എന്ന പേരില്‍ അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് വര്‍ഗ്ഗീയ പ്രചരണയാത്രയാണ്. നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും മൂന്നാംകിട കൂലിക്കാരനായി അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ മാറിയിരിക്കുകയാണെന്നും സജീവ് ജോസഫ് ആരോപിച്ചു.
Tags: sajeev joseph, vellappally, vm sudheeran, കെ.പി.സി.സി, നരേന്ദ്രമോഡി, വെള്ളാപ്പള്ളി, സജീവ് ജോസഫ്