പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്,ആരെങ്കിലും ആ മുറിയിൽ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ അറിയുമായിരുന്നു :സജിതയെ പത്ത് വർഷം ഒരു മുറിയിൽ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കൾ

സ്വന്തം ലേഖകൻ

പാലക്കാട്: പത്ത് വർഷം യുവതിയെ വീട്ടുകാർ അറിയാതെ ഒരു മുറിയ്ക്കുള്ളിൽ ഒളിപ്പിച്ച് താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി യുവാവിന്റെ വീട്ടുകാർ. മൂന്നു മാസം മുൻപാണ് സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്റെ അഴികൾ മുറിച്ചുമാറ്റിയതെന്ന് റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തികയും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഹ്മാൻ താമസിച്ചിരുന്നത് ‘പാതി ചുമരുള്ള മുറിയിലാണ്.മറ്റാരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ തങ്ങൾ അറിയുമായിരുന്നുവെന്നും റഹ്മാന്റെ മാതാപിതാക്കൾ പറയുന്നു.

റഹ്മാന് ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മൂന്നു വർഷങ്ങൾക്ക് മുൻപ് വീടിന്റെ മേൽക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്.

ഒരു കട്ടിൽ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ, ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാൻ പറഞ്ഞതെന്നും പിതാവ് മുഹമ്മദ് കരീം പറയുന്നു.

എന്നാൽ വർഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്റെ മാതാപിതാക്കൾ പറയുന്നു. അതേസമയം, റഹ്മാനും സജിതയും അവരുടെ വാദങ്ങളിൽ ഉറച്ചു നിൽക്കുകയാണ്.

വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ മകളെ കണ്ടുകിട്ടിയ സന്തോഷത്തിലാണ് യുവതിയുടെ മാതാപിതാക്കൾ.

Top