അദ്ദേഹം എവിടേയോ ഷൂട്ടിംഗിന് പോയെന്നാണ് വിശ്വസിക്കുന്നതെന്നും ആ സിനിമയില്‍ ഞാനുമുണ്ട്, പക്ഷേ, എന്റെ ഡേറ്റായിട്ടില്ലെന്നും ഇന്നസെന്റിന്റെ മരണത്തില്‍ വിങ്ങിപ്പൊട്ടി സലിംകുമാര്‍.
ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷത്തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തുകൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയില്‍. പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആകും, ആകാതിരിക്കാന്‍ പറ്റില്ലലോ.
എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള ഇന്നസെന്റ് എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്പോള്‍ എന്നായിരുന്നു സലീം കുമാറിന്റെ കുറിപ്പ്.
സലീം കുമാറിന്റെ രണ്ടാമത്തെ മകനെ എഴുത്തിനിരുത്തിയത് ഇന്നസെന്റായിരുന്നു.