തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജിനെ ഒഴിവാക്കിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. സിബിഐയുടെ കുറ്റപത്രം സിബിഐ പ്രത്യേക കോടതി തിരിച്ചയക്കുകയായിരുന്നു.
സലീംരാജിനെ ഒഴിവാക്കിയത് എന്തിനാണെന്നും 27 പേരുണ്ടായിരുന്ന പ്രതിപ്പട്ടിക എന്തുകൊണ്ട് അഞ്ചു പേരായി ചുരുങ്ങിയെന്നും കോടതി ചോദിച്ചു. എഫ്ഐആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഇതെല്ലാം ഉള്‍പ്പെടുത്തി കുറ്റപത്രം പുതിയത് സമര്‍പ്പിക്കണമെന്നും സിബിഐ പ്രത്യേക കോടതി ജഡ്ജി പിവി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കേസില്‍ ആകെ അഞ്ചു പ്രതികള്‍ മാത്രമാണ് സിബിഐയുടെ കുറ്റപത്രത്തില്‍ ഉള്ളത്. നിസാര്‍ അഹമ്മദ്, സുഹറ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി, മുന്‍ വില്ലേജ് ഓഫീസര്‍ വിദ്യോദയ കുമാര്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. റവന്യൂ അധികാരികളില്‍ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. സലിംരാജിന്റെ ഭാര്യയെയും സിബിഐ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.